കെട്ടിടത്തിന് മുകളില്‍ കുട്ടി തൂങ്ങിക്കിടക്കുമ്പോള്‍ അച്ഛന്‍ പോക്കിമോന്‍ ഗോ കളിച്ച് നടക്കുകയായിരുന്നു

ഫ്രാന്‍സിലുള്ള അനധികൃത കുടിയേറ്റക്കാരില്‍ ഒരാളാണ് മമോദു ഗസ്സമ്മ.
കെട്ടിടത്തിന് മുകളില്‍ കുട്ടി തൂങ്ങിക്കിടക്കുമ്പോള്‍ അച്ഛന്‍ പോക്കിമോന്‍ ഗോ കളിച്ച് നടക്കുകയായിരുന്നു

കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിച്ച സ്‌പൈഡര്‍മാന്‍ ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് ഫ്രാന്‍സ് പൗരത്വം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മമോദു ഗസ്സമ്മയെന്ന 22കാരനാണ് ഫ്രഞ്ച് സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ പേരില്‍ പൗരത്വം നല്‍കി അദരിക്കുന്നത്. ഫ്രാന്‍സിലുള്ള അനധികൃത കുടിയേറ്റക്കാരില്‍ ഒരാളാണ് മമോദു ഗസ്സമ്മ.

അതേസമയം കുട്ടി അപകടത്തില്‍ പെട്ട് കിടക്കുന്ന സമയത്ത്  കുഞ്ഞിന്റെ അച്ഛന്‍ പോക്കിമോന്‍ ഗോ എന്ന ഗെയിം കളിച്ച് നടക്കുകയായിരുന്നു. അമ്മ കൂടെയില്ലാത്ത കുട്ടിയെ അച്ഛനാണ് സംരക്ഷിച്ചിരുന്നത്. ഫ്രെഞ്ച് ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് ആണ് കുട്ടിയുടെ കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 

സംഭവത്തെക്കുറിച്ച് വാര്‍ത്തകളിലൂടെയായിരുന്നു കുഞ്ഞിന്റെ അമ്മ അറിയുന്നത് തന്നെ. കുഞ്ഞിനെ രക്ഷിച്ച യുവാവിന്റെ വലിയ മനസിന് നന്ദി പറയാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ എന്നവര്‍ പറയുന്നു. സംഭവത്തിന് തൊട്ട് അര മണിക്കൂര്‍ മുന്‍പ് താന്‍ കുട്ടിയോടും അച്ഛനോടും സംസാരിച്ചതാണെന്നും അവര്‍ പറഞ്ഞു. അതേസമയം കാര്യങ്ങള്‍ ഇത്രക്കും മോശം അവസ്ഥയില്‍ ആകുന്നതിലുള്ള വിഷമവും കുട്ടിയുടെ അമ്മ പങ്കുവെച്ചു.

അതേസമയം കുട്ടിയെ രക്ഷിച്ച യുവാവിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിനന്ദിച്ചു. യുവാവിന് രാജ്യത്ത് തുടരാനുള്ള രേഖകള്‍ അനുവദിക്കുമെന്നും, ഫ്രഞ്ച് പൗരത്വം നല്‍കുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നഗരത്തിലെ അഗ്‌നി രക്ഷാ സര്‍വീസില്‍ ജോലിയും യുവാവിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാരിസ് നഗരത്തിലെ കെട്ടിടത്തിലെ നാലാം നിലയില്‍ അപകടരമാം വിധം തൂങ്ങിക്കിടന്നിരുന്ന നാലുവയസ്സുകാരനെയാണ് യുവാവ് നിമിഷങ്ങള്‍ കൊണ്ട് രക്ഷപ്പെടുത്തിത്. കെട്ടിടത്തിന്റെ താഴെ നിന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് യുവാവ് മുകളിലേക്ക് കയറിത്. സമീപത്തുള്ള ബാല്‍ക്കണിയില്‍ നിന്നും ഒരാള്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അതിവേഗത്തില്‍ നാലുനിലകള്‍ പിന്നിട്ട് കുട്ടിക്കടുത്തേക്കെത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പാരിസ് സ്‌പൈഡര്‍മാന്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com