നോമ്പു തുടങ്ങാന്‍ അയല്‍ക്കാരായ മുസ്ലീങ്ങളെ ഡ്രം കൊട്ടി എഴുന്നേല്‍പ്പിക്കുന്ന സിഖുകാരന്‍; വീഡിയോ വൈറല്‍

വീഡിയോ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് സിഖുകാരനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്
നോമ്പു തുടങ്ങാന്‍ അയല്‍ക്കാരായ മുസ്ലീങ്ങളെ ഡ്രം കൊട്ടി എഴുന്നേല്‍പ്പിക്കുന്ന സിഖുകാരന്‍; വീഡിയോ വൈറല്‍

റംസാന്‍ മാസത്തില്‍ മുസ്ലീങ്ങള്‍ സൂര്യോദയത്തിന് മുന്‍പാണ് ഭക്ഷണം കഴിക്കുന്നത്. ഇതിനായി അതിരാവിലെ എഴുന്നേല്‍ക്കേണ്ടിവരും. ശ്രീനഗറിലെ പുല്‍വാമ ജില്ലയില്‍ മുസ്ലീങ്ങളെ എഴുന്നേല്‍പ്പിക്കാനുള്ള ചുമതല ഒരു സിഖുകാരനാണ്. പ്രായമായ ഈ മനുഷ്യന്‍ എല്ലാവര്‍ക്കും മുന്‍പ് ഉണര്‍ന്ന് ഡ്രം കൊട്ടി അല്‍വാസികളായ മുസ്ലീങ്ങളെ റംസാന്‍ ഭക്ഷണത്തിനായി ഉണര്‍ത്തും. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് മതസൗഹാര്‍ദത്തിന് ഉദാഹരണമായ ഈ സംഭവം പുറംലോകമറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ. 

പ്രായമായ മനുഷ്യന്‍ ഡ്രം കൊട്ടിക്കൊണ്ട് ഭക്ഷണം കഴിക്കാന്‍ ആളുകളെ ഉണര്‍ത്തുന്നതാണ് വീഡിയോയിലുളളത്. 'അള്ളാഹുവിന്റേയും അദ്ദേഹത്തിന്റെ ദൂതന്മാരുടേയും പ്രീയപ്പെട്ടവരെ, സ്വര്‍ഗത്തെ തേടുന്നവരെ എഴുന്നേറ്റ് ഭക്ഷണം കഴിക്കൂ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഡ്രം മുഴക്കുന്നത്. വീഡിയോ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് സിഖുകാരനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. മതസൗഹാര്‍ദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com