വ്യാപാരിയുടെ ഒന്നര ലക്ഷത്തോളം രൂപ കുരങ്ങന്മാര്‍ കൊള്ളയടിച്ചു; മോഷണം ബാങ്കില്‍ കയറുന്നതിന് തൊട്ടുമുന്‍പ്

രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗാണ് കള്ള കുരങ്ങന്മാരാണ് തട്ടിയെടുത്തത്
വ്യാപാരിയുടെ ഒന്നര ലക്ഷത്തോളം രൂപ കുരങ്ങന്മാര്‍ കൊള്ളയടിച്ചു; മോഷണം ബാങ്കില്‍ കയറുന്നതിന് തൊട്ടുമുന്‍പ്


ആഗ്ര; രണ്ട് ലക്ഷം രൂപയുമായി മകള്‍ക്കൊപ്പം ആഗ്രയിലെ ബാങ്കില്‍ എത്തിയതായിരുന്നു വിജയ് ബന്‍സാല്‍ എന്ന കടയുടമ. ബാങ്കില്‍ കയറുന്നതിന് മുന്‍പ് വിജയുടെ പണം അപഹരിക്കപ്പെട്ടു. എന്നാല്‍ പ്രതികള്‍ക്കെതിരേ ഒരു കേസ് എടുക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്. കാരണം ഒരു കൂട്ടം കുരങ്ങന്മാരാണ് മോഷണം നടത്തിയത്. 1,40,000 രൂപയാണ് കുരങ്ങന്മാരുടെ കൊള്ളസംഘം തട്ടിയെടുത്തത്. 

രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗാണ് കള്ള കുരങ്ങന്മാരാണ് തട്ടിയെടുത്തത്. എന്നാല്‍ ഇതില്‍ നിന്ന് 60,000 രൂപ വീണ്ടെടുക്കാന്‍ വിജയ്ക്കായെങ്കിലും ബാക്കി പണം നഷ്ടപ്പെടുകയായിരുന്നു. ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് പ്രതിരോധിച്ചപ്പോള്‍ കുരങ്ങന്മാര്‍ വിജയിനേയും ആക്രമിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പണം എങ്ങനെ വീണ്ടെടുക്കും എന്നറിയാത്ത അവസ്ഥയിലാണ് അധികൃതര്‍. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിജയ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെങ്കിലും ഏത് വകുപ്പില്‍ കേസ് എടുക്കും എന്നു പോലും അറിയാത്ത അവസ്ഥയിലാണ് പൊലീസ്. 

തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടാത്. വിജയിന്റെ മകളുടെ കൈയിലായിരുന്നു പണമടങ്ങിയ ബാഗ് ഇരുന്നിരുന്നത്. മേഖലയില്‍ നിരവധി കുരങ്ങന്മാണ്ടായിരുന്നെന്നും ഇതില്‍ ഒരു കുരങ്ങ് ബാഗ് തട്ടിയെടുത്ത് പടികെട്ടുകളിലൂടെ മുകളിലത്തെ നിലിയിലേക്ക് കടന്നു. ബാഗ് തുറന്നു പോയതിനെത്തുടര്‍ന്ന് താഴെ വീണുപോയ 60,000 രൂപ ബാങ്ക് ജീവനക്കാരും സെക്യൂരിറ്റികളും ചേര്‍ന്ന് കണ്ടെത്തി കൊടുത്തു. ഭക്ഷണം കൊടുത്ത് ബാഗ് തിരികെ വാങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് ഉടന്‍ സംഭവസ്ഥലത്തെത്തിയെങ്കിലും പണം കണ്ടെത്താനായില്ല. മേഖലയില്‍ കുരങ്ങന്മാരുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com