'പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എന്റെ മകള്‍ക്ക് ഞാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടില്ല, അതവളുടെ അവകാശമാണ്'; വൈറലായി അച്ഛന്റെ കുറിപ്പ്

കെ.ജി. പ്രസാദ് എന്ന 23 വസുകാരിയുടെ അച്ഛനാണ് മകള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാം എന്ന് വ്യക്തമാക്കിക്കൊണ്ട് ഫേയ്‌സ്ബുക് പോസ്റ്റിട്ടത്
'പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എന്റെ മകള്‍ക്ക് ഞാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടില്ല, അതവളുടെ അവകാശമാണ്'; വൈറലായി അച്ഛന്റെ കുറിപ്പ്

'കഷ്ടപ്പെട്ട് വളര്‍ത്തിയ അച്ഛനേയും അമ്മയേയും വേദനിപ്പിച്ചിട്ടാ ഇഷ്ടമുള്ളവന്റെ കൂടെ അവള്‍ ഇറങ്ങിപ്പോയത്.' പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വരുന്ന വാക്കുകളാണിത്. എന്നാല്‍ അച്ഛനും അമ്മയ്ക്കും മാത്രമേ സ്വപ്‌നങ്ങളും ഇഷ്ടങ്ങളുമൊള്ളൂ... പെണ്‍കുട്ടികള്‍ക്ക് സ്വപ്നങ്ങളൊന്നുമില്ലേ? ദളിതനും പണമില്ലാത്തവനും പ്രണയിക്കാന്‍ അവകാശമില്ലേ? ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത് പ്രണയിക്കാനുള്ള അവകാശത്തെക്കുറിച്ചാണ്. അതിന് കാരണമായതോ കെവിന്‍ എന്ന യുവാവിന്റെ കൊലപാതകവും.

പ്രണയിക്കാനുള്ള അവകാശത്തെക്കുറിച്ച് ചര്‍ച്ചകള്‍ ശക്തമായിരിക്കുന്നതിനിടയില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള മകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് തുറന്ന് എഴുതിയിരിക്കുകയാണ് ഒരു അച്ഛന്‍. കെ.ജി. പ്രസാദ് എന്ന 23 വസുകാരിയുടെ അച്ഛനാണ് മകള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാം എന്ന് വ്യക്തമാക്കിക്കൊണ്ട് ഫേയ്‌സ്ബുക് പോസ്റ്റിട്ടത്. മകളെ സ്വയംപര്യാപ്തയാക്കുക എന്നതുമാത്രമാണ് തന്റെ കടമയെന്നും യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മകള്‍ക്കാണെന്നും പ്രസാദ് കുറിച്ചു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് പ്രസാദിന്റെ കുറിപ്പ്. അച്ഛന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പ്രസാദിന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാന്‍. ധൈര്യത്തോടെ പറയുന്നു. യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഞാനവള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാന്‍ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാന്‍ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല.
ഒരു കാര്യത്തില്‍ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്ത നേടാന്‍. അതിനുള്ള സഹായം ചെയ്തുകൊടുക്കല്‍ ഒരു പിതൃ നിര്‍വഹണമാണ്. ഞാനതു ചെയ്യാന്‍ ബാധ്യത പേറുന്ന മകള്‍ സ്‌നേഹി .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com