വലിയ വില കൊടുക്കേണ്ടി വരും: അച്ഛന്റെ പുകവലി നിര്‍ത്തിച്ച ആ പെണ്‍കുട്ടി ഇവളാണ്

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്, പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും'- ഈ വാചകങ്ങള്‍ മലയാളികള്‍ക്ക് കാണാപാഠമായിരിക്കും.
വലിയ വില കൊടുക്കേണ്ടി വരും: അച്ഛന്റെ പുകവലി നിര്‍ത്തിച്ച ആ പെണ്‍കുട്ടി ഇവളാണ്

'രാണ് സന്തോഷം ആഗ്രഹിക്കാത്തത്, പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും'- ഈ വാചകങ്ങള്‍ മലയാളികള്‍ക്ക് കാണാപാഠമായിരിക്കും. ഈ പുകവലിക്കെതിരായ പരസ്യത്തിലെ ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുന്ന ഒരു മുഖമുണ്ട്. പുകവലിക്കാരനായ അച്ഛനെ ദൈന്യതയോടെ നോക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ മുഖം. 

മകളുടെ സങ്കടപ്പെട്ട ആ നോട്ടമാണ് അച്ഛനെ പുകവലി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്തി മകളെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ ആണ് പരസ്യം അവസാനിക്കുന്നത്. ആ പരസ്യത്തില്‍ അഭിനയിച്ച പെണ്‍കുട്ടിയെ ഇപ്പോള്‍ ഞെട്ടും. അത് ആരാണെന്ന് അറിയേണ്ടേ.., സിമ്രാന്‍ നടേക്കര്‍ എന്നാണ് ആ കൊച്ചു സുന്ദരിയുടെ പേര്. 

തിയേറ്ററുകളിള്‍ നിരന്തരം പ്രദര്‍ശിപ്പിച്ചിരുന്ന പുകവലി പരസ്യത്തിലെ ആ കൊച്ചു പെണ്‍കുട്ടി ഇന്ന് ഒരുപാട് വളര്‍ന്നിരിക്കുന്നു. അവള്‍  തിരക്കുള്ളൊരു മോഡലായി. സിമ്രാന്റെ ആദ്യ പരസ്യചിത്രമായിരുന്നു വന്‍ ഹിറ്റായ പുകവലി പരസ്യം.

തന്റെ പുതിയ ചില ചിത്രങ്ങള്‍ സിമ്രാന്‍ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. എന്നാല്‍, ചിത്രങ്ങള്‍ കണ്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും തിരിച്ചറിയാനായില്ല തിയ്യറ്ററില്‍ കണ്ടുമറന്ന ആ പഴയ പെണ്‍കുട്ടിയാണിതെന്ന്. തിരിച്ചറിഞ്ഞതോടെ പടങ്ങള്‍ വന്‍ ഹിറ്റായി. സിമ്രാന് ഇന്ന് വന്‍ ആരാധകരുമുണ്ട് സോഷ്യല്‍ മീഡിയയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com