കോളേജ് ലൈഫില്‍ ഹൃദയത്തില്‍ കടന്ന ചെമ്പരത്തി: ഒരു സുന്ദര പ്രണയകഥയുമായി ഷാനും ശ്രുതിയും 

വിവാഹവാര്‍ഷിക ദിനത്തില്‍ ഷാന്‍ എഴുതിയ കുറിപ്പിലാണ് കോളേജ് കാലത്തെ പ്രണയകഥയെയും പിന്നീട് പ്രണയിനിക്കൊപ്പം നിന്ന് കാന്‍സറിനെ നേരിടുന്ന കഥയും തുറന്നുപറഞ്ഞത്
കോളേജ് ലൈഫില്‍ ഹൃദയത്തില്‍ കടന്ന ചെമ്പരത്തി: ഒരു സുന്ദര പ്രണയകഥയുമായി ഷാനും ശ്രുതിയും 

ല്ലാ പ്രണയകഥയും ഒരു പോലെ സുന്ദരമാണ് എന്നു പറഞ്ഞാല്‍ ഷാന്‍ ഇബ്രാഹിം തര്‍ക്കിക്കുമായിരിക്കും. കാരണം ഷാന്റെ പ്രണയത്തിന് മാറ്റ് ഒരല്‍പം കൂടുതലാണ്. കോളേജ് ജീവിതത്തില്‍ ഷാന്റെ ജീവിതത്തില്‍ കയറിക്കൂടിയതാണ് ശ്രുതി എന്ന ചെമ്പരത്തിപ്പൂ. ജീവിതം ഒരുപാട് വേദനിപ്പിച്ചെങ്കിലും ഇരുവരുടെയും മുഖത്തെ ചിരി മായില്ല.

വിവാഹവാര്‍ഷിക ദിനത്തില്‍ ഷാന്‍ എഴുതിയ കുറിപ്പിലാണ് കോളേജ് കാലത്തെ പ്രണയകഥയെയും പിന്നീട് പ്രണയിനിക്കൊപ്പം നിന്ന് കാന്‍സറിനെ നേരിടുന്ന കഥയും തുറന്നുപറഞ്ഞത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ഒന്‍പതാം കീമോതെറാപ്പി പിന്നിട്ടിരിക്കുകയാണ് ശ്രുതി. ചികിത്സയുടെ ഭാഗമായി ഭാര്യയുടെ മുടി കൊഴിഞ്ഞപ്പോള്‍ ഒട്ടും മടിച്ചുനില്‍ക്കാതെ തന്റെ മുടിയും വടിച്ചുകളഞ്ഞ് ഒപ്പം നില്‍ക്കുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. 

വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് ആശംസ നേര്‍ന്നുകൊണ്ട് ഷാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നു തുടങ്ങുന്നത്. കോളേജ് ലൈഫ് തുടങ്ങുമ്പോള്‍ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെണ്‍കുട്ടി. ചെമ്പരത്തി പൂവും ചെവിയില്‍ വെച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യില്‍ ചേര്‍ത്ത് പിടിക്കാന്‍ ഒരു പെണ്ണുണ്ടെങ്കില്‍ നടക്കാം എന്ന് ഞാനും പറഞ്ഞു. അന്നുമുതല്‍ എന്റെ ജീവിതത്തില്‍ ശ്രുതി ചെമ്പു ആവുകയായിരുന്നു.
പുറകെ നടന്നു ശല്യം ചെയ്ത ചെക്കന്‍മാരെ കണ്ട് പേടിച്ച അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഞാന്‍ അവരോട് പറഞ്ഞു...'നോക്കണ്ട എന്റെ പെണ്ണാ'. മനസ്സില്‍ ഒരുപാട് സന്തോഷം ഒളിപ്പിച്ച് മുഖവും വീര്‍പ്പിച്ച് അവള്‍ പോയി. 
ശ്രുതി ചെമ്പു വായി, ചെമ്പു കൂട്ടുകാരി ആയി,പ്രണയമായി,പ്രണയിനി ജീവനായി .
പ്രണയം ജീവിതമാക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ക്ക് കൂടെ കട്ടക്ക് നിന്നു എന്നെ സ്‌നേഹിച്ചു തോല്‍പ്പിച്ചു . ആ സ്‌നേഹത്തിന് സമ്മാനമായി കഴുത്തിലോരു മിന്നിട്ടു കൂടെ കൂട്ടി. പ്രണയിനി അങ്ങനെ ജീവിത സഖി ആയി

നമ്മുടെ പൂന്തോട്ടത്തില്‍ സുഗന്ധം നിറച്ചിരുന്ന പൂവിലെ ഒരു ഇതള്‍ അടര്‍ന്നു വീണിരിക്കുന്നു . .ഒരു വര്‍ഷം
തിരിച്ചറിവിന്റെ വര്‍ഷം... ജീവിതയാത്രയിലെ ആദ്യ വര്‍ഷം
Happy wedding anniversary 'പ്രിയ സഖി'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com