'ഞാനെന്റെ മാതാപിതാക്കളേയും 'കുറുക്കന്മാരെയും' ബഹുമാനിക്കുന്നു'; ഇത്ര ക്യൂട്ടായി ഇനി ആര് പ്രതിജ്ഞ ചൊല്ലിത്തരാനാണ്; വീഡിയോ 

ഒരു സ്‌കൂളിലെ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്
'ഞാനെന്റെ മാതാപിതാക്കളേയും 'കുറുക്കന്മാരെയും' ബഹുമാനിക്കുന്നു'; ഇത്ര ക്യൂട്ടായി ഇനി ആര് പ്രതിജ്ഞ ചൊല്ലിത്തരാനാണ്; വീഡിയോ 


സ്‌കൂളില്‍ അസംബ്ലിയില്‍ നെഞ്ചില്‍ കൈവെച്ച് ചൊല്ലിയ പ്രതിജ്ഞ ഇന്നും എല്ലാവരുടേയും ഉള്ളിലുണ്ടാവും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നതും ഒരു കുട്ടി പ്രതിജ്ഞയാണ്. ഇത്ര ക്യൂട്ടായി ഒരാളും പ്രതിജ്ഞ ചൊല്ലിക്കാണില്ല. ഒരു സ്‌കൂളിലെ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്.

തനിക്ക് പറ്റാവുന്ന രീതിയില്‍ വാക്കുകള്‍ തപ്പിയെടുത്താണ് കുഞ്ഞ് പ്രതിജ്ഞ ചൊല്ലുന്നത്. ഇടയ്ക്ക് ചേട്ടന്മാര്‍ അനിയത്തിക്കുട്ടിയെ സഹായിക്കുന്നതും കേള്‍ക്കാം. എന്നാലും ചില വാക്കുകള്‍ കുഞ്ഞുമോള്‍ക്ക് പണികൊടുക്കുന്നുണ്ട്. ഗുരുക്കന്മാര്‍ കുറുക്കന്മാരും പ്രയത്‌നം പ്രേമവുമായി മാറി. എന്നാല്‍ ഇത്ര ക്യൂട്ടായി ആരും പ്രതിജ്ഞ ചൊല്ലിയിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കുഞ്ഞ് പറയുന്നത് കേട്ട് ചിരിക്കുന്ന അധ്യാപകരെ ഒരു വിഭാഗം വിമര്‍ശിക്കുന്നുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com