ഈ മരണവാതില്‍ അച്ഛന് സമ്മാനിച്ചതാര്?;  ഞങ്ങളുടെ ദുഃഖാഗ്‌നിയില്‍ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ...: ഒരു മകളുടെ മനസ്സുലയ്ക്കുന്ന കുറിപ്പ് 

ആത്മഹത്യ ചെയ്ത അച്ഛന്റെ മരണത്തിന് കാരണക്കാരായവര്‍ ആരെന്നും നീതിവേണമെന്നും പറഞ്ഞുള്ള മകളുടെ വികാര നിര്‍ഭരമായ ഫെയ്‌സ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
ഈ മരണവാതില്‍ അച്ഛന് സമ്മാനിച്ചതാര്?;  ഞങ്ങളുടെ ദുഃഖാഗ്‌നിയില്‍ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ...: ഒരു മകളുടെ മനസ്സുലയ്ക്കുന്ന കുറിപ്പ് 

ആത്മഹത്യ ചെയ്ത അച്ഛന്റെ മരണത്തിന് കാരണക്കാരായവര്‍ ആരെന്നും നീതിവേണമെന്നും പറഞ്ഞുള്ള മകളുടെ വികാര നിര്‍ഭരമായ ഫെയ്‌സ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഷാജിയുടെ മകള്‍ സ്വാതി ഷാജി എഴുതിയ കുറിപ്പാണിത്. ഒക്ടോബര്‍ 25നാണ് മുല്ലശേരി സ്വദേശിയും പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ഷാജിയെ മുള്ളൂര്‍ക്കര കായലിന് തീരത്തെ മരകൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഭാര്യ ഷീബയുടെ പരാതിയില്‍ മരണത്തെ കുറിച്ച് പാവറട്ടി പൊലീസ് അന്വേഷണം തുടരുന്നുണ്ട്. അതേസമയം  'എസ്എസ്ഒയോ ഡിഡിപിയോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് ഭരണസമിതി അംഗങ്ങളുമാണോ മരണത്തിനു പിന്നില്‍?- എന്നാണ് സ്വതി ചോദിച്ചിരിക്കുന്നത്. 

പാവറട്ടി പഞ്ചായത്ത് ഭരണപക്ഷവും സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ഷാജിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അവധി തീര്‍ന്നെത്തിയ ഷാജിയെ ജോലിയില്‍ പ്രവേശിക്കാന്‍ യുഡിഎഫ് ഭരണസമിതി അനുവദിച്ചിരുന്നില്ല. ശുദ്ധജല വിതരണം നടത്തിയ ബില്‍ പാസാക്കുന്നതിനെ ചൊല്ലി ഭരണസമിതി യോഗത്തില്‍ ബഹളമുണ്ടായി.

മൂന്ന് മാസം മുമ്പാണ് തര്‍ക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കിയ സംഭവം അരങ്ങേറിയത്. ഇതേ തുടര്‍ന്നാണ് ഷാജി അവധിയില്‍ പ്രവേശിച്ചത്. പിറകെ, ഭരണസമിതി എടുത്ത തീരുമാനം ചട്ടം ലംഘിച്ച് റദ്ദാക്കിയെന്നാരോപിച്ച് സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്ത് അധികൃതര്‍ക്ക് ഭരണപക്ഷം നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം സീനിയര്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. അവധി സമയത്ത് സെക്രട്ടറിയുടെ ശമ്പളം ഷാജിക്ക് നല്‍കിയിരുന്നുമില്ല.

ഇതോടെ ഷാജിയും കുടുംബവും സാമ്പത്തികമായി തകര്‍ന്നു. കഴിഞ്ഞ മാസം 16ന് അവധി തീര്‍ന്ന് ഷാജി ഓഫീസിലെത്തി. രജിസ്റ്ററില്‍ ഒപ്പുവച്ചെങ്കിലും ചുമതലയേല്‍ക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല. ഓഫീസില്‍ നിന്ന് തിരിച്ചയച്ചത് മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഷാജി.

പഞ്ചായത്ത് സെക്രട്ടറിയുടെ ആത്മഹത്യയോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വിശദീകരണ പൊതുയോഗത്തില്‍ നിന്ന് ഐ ഗ്രൂപ്പും ഭരണസമിതിയിലെ ഒരു വിഭാഗവും വിട്ടുനിന്നിരുന്നു. 

സ്വാതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: 

മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മൊമെന്റോ (ഇടത് )....തൃശൂർ ജില്ലയിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മറ്റൊരു മൊമെന്റോ (വലത് ).....ഈ മരണ വാതിൽ അച്ഛന് സമ്മാനിച്ചതാര് ??S.S ഓ ,ഡി.ഡി.പി യോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റു ഭരണസമിതി അംഗങ്ങളുമോ ??# we need justice
സ്നേഹമാണച്ഛൻ ..
സ്നേഹസാഗരമാണച്ഛൻ ...
ആ സ്നേഹം നിഷേധിച്ചവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ..... .
ഞങ്ങളുടെ ദുഃഖാഗ്നിയിൽ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com