എത്ര വീണാലും ഒരിക്കല്‍ ഞാന്‍ മുകളില്‍ എത്തുകതന്നെ ചെയ്യും: പ്രതീക്ഷയുടെ പ്രതീകമായി മഞ്ഞുമലയിലെ കരടിക്കുഞ്ഞ് (വീഡിയോ)

എത്ര വീണാലും ഒരിക്കല്‍ ഞാന്‍ മുകളില്‍ എത്തുകതന്നെ ചെയ്യും: പ്രതീക്ഷയുടെ പ്രതീകമായി മഞ്ഞുമലയിലെ കരടിക്കുഞ്ഞ് (വീഡിയോ)

മ്മക്കൊപ്പം കുത്തനെയുള്ള മഞ്ഞുമല കയറാന്‍ ഏറെ കഷ്ടപ്പെടുന്ന കരടിക്കുഞ്ഞിന്റെ വീഡിയോ ആണ് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പ്രമുഖ സമൂഹമാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും നിരവധിയാളുകളാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ അറിയാതെയൊരു പ്രത്യാശ വന്ന് നിറയുകയാണെന്നാണ് ആളുകള്‍ പറയുന്നത്. 

അമ്മക്കരടിയും കരടിക്കുഞ്ഞും ചേര്‍ന്ന് കുത്തനെയുള്ള മഞ്ഞുമല കയറാന്‍ ശ്രമിക്കുന്നതായാണ് വീഡിയോയില്‍ കാണിന്നത്. ആദ്യ ശ്രമത്തില്‍ അമ്മക്കരടി മുകളിലെത്തിയെങ്കിലും കരടിക്കുഞ്ഞിന് അത് സാധിച്ചില്ല. പല തവണ അത് മുകളറ്റം വരെ എത്തിയെങ്കിലും കയറാനാകാതെ ഏറെ താഴ്ചയിലേക്ക് വീണുപോവുകയാണ്. പക്ഷേ പാതിവഴിയില്‍ ശ്രമം ഉപേക്ഷിക്കാതെ പലതവണത്തെ ശ്രമം വിജയിച്ച് കരടിക്കുഞ്ഞ് മുകളില്‍ എത്തിച്ചേര്‍ന്നു.

ഏറെ തവണ താഴേക്ക് വീണിട്ടും പിന്‍മാറാതെ മുകളിലെത്തും വരെയുള്ള കരടിക്കുഞ്ഞിന്റെ ശ്രമത്തെയാണ് സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കണ്ട് അല്‍പസമയത്തേക്കെങ്കിലും ശുഭ ചിന്ത വളര്‍ത്താന്‍ കഴിഞ്ഞെന്നും മറ്റും പറഞ്ഞാണ് ആളുകള്‍ ഇത് ഷെയര്‍ ചെയ്യുന്നത്.

'സിയ ടോങ്' എന്ന കനേഡിയന്‍ മാധ്യമമാണ് രണ്ട് മിനിറ്റ് 48 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈ കരടിക്കുഞ്ഞില്‍ നിന്ന് നമുക്ക് എല്ലാവര്‍ക്കും ഒരു പാഠം പഠിക്കാനുണ്ട്' എന്ന കാപ്ഷനോടെ ആയിരുന്നു അവര്‍ വീഡിയോ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോക്ക് 14 മില്യണ്‍ വ്യൂവേഴ്‌സും നാല് ലക്ഷം ലൈക്കുകളുമാണ് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com