അന്യഗ്രഹ ജീവികള്‍ നമ്മെ നിരീക്ഷിക്കാന്‍ ചാരപേടകം അയച്ചിട്ടുണ്ടോ? ആശങ്ക മാറാതെ ഗവേഷകര്‍

ആദ്യം വാല്‍നക്ഷത്രമെന്നും പിന്നീടു ഛിന്നഗ്രഹമെന്നും വിലയിരുത്തപ്പെട്ട ഔമാമ ഇതു രണ്ടുമല്ലെന്നു ശാസ്ത്രലോകം വൈകാതെ കണ്ടെത്തി.
അന്യഗ്രഹ ജീവികള്‍ നമ്മെ നിരീക്ഷിക്കാന്‍ ചാരപേടകം അയച്ചിട്ടുണ്ടോ? ആശങ്ക മാറാതെ ഗവേഷകര്‍

വാഷിങ്ടന്‍: ഈയിടെ എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള ഒരു അദ്ഭുത വസ്തു സൗരയൂഥത്തിലൂടെ കടന്നു പോയിരുന്നു. അത് അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ അയച്ച ചാരപേടകമാണോ എന്നാണ് ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ സംശയം. 10 അടിയോളം നീളവും ചുരുട്ടിന്റെ ആകൃതിയുമുള്ള അദ്ഭുത വസ്തു കഴിഞ്ഞ ഒക്ടോബറില്‍ സൗരയൂഥത്തിലൂടെ തെന്നിനീങ്ങുന്നത് ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഗവേഷകനായ റോബര്‍ട്ട് വെറിക്കാണു കണ്ടെത്തിയത്. 

'വിദൂരഭൂതകാലത്തു നിന്നുള്ള സന്ദേശവാഹകന്‍' എന്നര്‍ഥമുള്ള ഹവായിയന്‍ വാക്കായ 'ഔമാമ' എന്ന് ഇതിന് പേര് നല്‍കുകയും ചെയ്തിരുന്നു. ആദ്യം വാല്‍നക്ഷത്രമെന്നും പിന്നീടു ഛിന്നഗ്രഹമെന്നും വിലയിരുത്തപ്പെട്ട ഔമാമ ഇതു രണ്ടുമല്ലെന്നു ശാസ്ത്രലോകം വൈകാതെ കണ്ടെത്തി. സൗരയൂഥത്തിനു പുറത്തുനിന്നുള്ള വസ്തു എന്ന നിര്‍വചനമുള്ള 'ഇന്റര്‍സ്‌റ്റെല്ലാര്‍' വിഭാഗത്തില്‍ ഔമാമയെ ഉള്‍പ്പെടുത്തി. 

സാധാരണ ഗതിയില്‍ ഛിന്നഗ്രഹങ്ങളും മറ്റു വസ്തുക്കളുമൊക്കെ സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിനു വിധേയമായുള്ള സഞ്ചാരപാതയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഔമാമയുടെ സഞ്ചാരപഥം വ്യത്യസ്തമായിരുന്നു. സൂര്യന്റെ ആകര്‍ഷണത്തെ ചെറുക്കുന്ന രീതിയില്‍ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഔമാമയിലുള്ളതാണു ഇതിനുള്ള കാരണമായി ഗവേഷകര്‍ കണ്ടെത്തിയത്. 
 
വാതകങ്ങള്‍ പുറന്തള്ളുന്നതു മൂലം വാല്‍നക്ഷത്രങ്ങള്‍ ഇങ്ങനെ ഗതി മാറി സഞ്ചരിക്കാറുണ്ട്. പക്ഷേ ഔമാമ വാല്‍നക്ഷത്രമല്ല. രണ്ടാമത് ഔമാമയുടെ ആകൃതിയാണ് ഗവേഷകരില്‍ സംശയം ജനിപ്പിക്കുന്നത്. അസ്വാഭാവികമായി കനം കുറഞ്ഞ രീതിയിലാണ് ഔമാമ കാണപ്പെട്ടത്. ഈ ആകൃതി മൂലം സൂര്യനില്‍ നിന്നുള്ള ഊര്‍ജം വലിച്ചെടുത്ത് മുന്നോട്ടു കുതിക്കാനാകും. 

'സോളര്‍ സെയില്‍' ബഹിരാകാശപേടകമാകാം ഔമാമ. ചുവപ്പു കലര്‍ന്ന നിറവും മണിക്കൂറില്‍ 2 ലക്ഷം മൈല്‍ വേഗവുമുള്ള ഔമാമ ചാരബഹിരാകാശ പേടകമാണെന്നു ഹാര്‍വഡ് ശാസ്ത്രജ്ഞര്‍ കരുതാനുള്ള കാരണങ്ങള്‍ ഇതാണ്.
സൗരയൂഥത്തിനു വെളിയിലുള്ള മേഖലയില്‍നിന്നു മനുഷ്യരെയും ഭൂമിയെയും നിരീക്ഷിക്കാനായി എത്തിയതാകാം പേടകമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com