ഭര്‍ത്താവിനു പിള്ളേരുടെ സ്വഭാവം എന്നു പറയുന്നത് വെറുതെയല്ല; ഭാര്യമാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നതില്‍ കുട്ടികളെക്കാള്‍ മുന്നില്‍ ഭര്‍ത്താക്കന്‍മാര്‍ 

വിവാഹിതരായ സ്ത്രീകളില്‍ സമ്മര്‍ദ്ദമുണ്ടാകാനുള്ള കാരണങ്ങള്‍ പരിശോധിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്
ഭര്‍ത്താവിനു പിള്ളേരുടെ സ്വഭാവം എന്നു പറയുന്നത് വെറുതെയല്ല; ഭാര്യമാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നതില്‍ കുട്ടികളെക്കാള്‍ മുന്നില്‍ ഭര്‍ത്താക്കന്‍മാര്‍ 

പിള്ളേരേക്കാള്‍ കഷ്ടമാണല്ലോ ഇങ്ങേര്!, വിവാഹിതരായ സ്ത്രീകളുടെ സ്ഥിരം ഡയലോഗുകളില്‍ ഒന്നാണിത്. ഭര്‍ത്താവിന്റെ ഉത്തരവാദിത്വമില്ലായ്മയെക്കുറിച്ച് വാ തോരാതെ പറഞ്ഞിരിക്കുമ്പോഴാണ് ഇത്തരം വിലയിരുത്തലുകള്‍ ഭാര്യമാര്‍ നടത്തുന്നത്. ഇപ്പോഴിതാ പഠനങ്ങളും ഭാര്യമാരുടെ നിലപാടിനൊപ്പം കൂടിയിരിക്കുകയാണ്. വിവാഹിതരായ സ്ത്രീകളില്‍ സമ്മര്‍ദ്ദമുണ്ടാകാനുള്ള കാരണങ്ങള്‍ പരിശോധിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഏഴായിരത്തോളം വിട്ടമ്മമാരില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ടായിരുന്നു പഠനം.

വീട്ടിലെ ഉത്തരവാദിത്വങ്ങള്‍, ഭര്‍ത്താവ്, കുട്ടികള്‍, ഇവയില്‍ നിന്ന് സമ്മര്‍ദ്ദത്തിന് പിന്നിലെ കാരണം എന്താണെന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പഠനത്തില്‍ പങ്കെടുത്ത 46ശതമാനം സ്ത്രീകളും ഭര്‍ത്താവാണ് തങ്ങളുടെ സമ്മര്‍ദ്ദത്തിന് കാരണമെന്ന് അഭിപ്രായപ്പെടുകയായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും മക്കളുടെ വിഷയങ്ങളും എപ്പോഴും തങ്ങളുടെ ഉത്തരവാദിത്വമായി ചുരുങ്ങുന്നതാണ് ഇതിന് കാരണമായി സ്ത്രീകള്‍ ചൂണ്ടിക്കാട്ടിയത്. ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്ന അമ്മമാരുമായി താരതമ്യം ചെയ്യുമ്പോള്‍ പങ്കാളികള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളില്‍ കൂടുതല്‍ സമ്മര്‍ദ്ദമുള്ളതായും പഠനത്തില്‍ കണ്ടെത്തി. 

സ്ത്രീകളില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം നിലനില്‍ക്കുന്നത് പിന്നീട് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ പങ്കാളികള്‍ക്കിടയില്‍ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുക, മക്കളെ പഠിപ്പിക്കുക, ഭക്ഷണം ഇങ്ങനെ സ്ത്രീകളെ അലട്ടുന്ന ഒരുപാട് വിഷയങ്ങളുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ അവര്‍ക്കൊപ്പം ഉണ്ടെന്ന ബോധ്യം സൃഷ്ടിച്ചെടുക്കുന്നതിലാണ് ഭര്‍ത്താക്കന്‍മാരുടെ വിജയമെന്നും പഠനത്തില്‍ വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com