നിന്നെയൂട്ടാന്‍ കയ്യെന്തിന് കണ്ണേ...: ഈ യുവാവിന് കൈകളില്ല, പക്ഷേ രോഗിയായ അമ്മയെ പരിചരിക്കുന്നത് കണ്ടാല്‍ കയ്യുള്ളവര്‍ തല താഴ്ത്തും

ജന്മനാ ഇരുകൈകളും ഇല്ലാത്ത യുവാവ് തന്റെ പരിമിതമായ ശേഷികൊണ്ട് തന്റെ അമ്മയെ പൊന്നു പോലെ നോക്കുകയാണ്. 
നിന്നെയൂട്ടാന്‍ കയ്യെന്തിന് കണ്ണേ...: ഈ യുവാവിന് കൈകളില്ല, പക്ഷേ രോഗിയായ അമ്മയെ പരിചരിക്കുന്നത് കണ്ടാല്‍ കയ്യുള്ളവര്‍ തല താഴ്ത്തും

ലോകത്തില്‍ ഏറ്റവും വലുത് ആത്മാര്‍ത്ഥമായ സ്‌നേഹവും കരുതലും തന്നെയാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ അമ്മയും മകനും. മാതാപിതാക്കളെ വൃദ്ധസദനത്തിലുപേക്ഷിക്കുന്നവരും ചോരക്കുഞ്ഞുങ്ങളെ കുറ്റിക്കാട്ടിലെറിയുന്നവരും മാത്രമല്ല ഇവിടെയുള്ളത്. ജന്മനാ ഇരുകൈകളും ഇല്ലാത്ത യുവാവ് തന്റെ പരിമിതമായ ശേഷികൊണ്ട് തന്റെ അമ്മയെ പൊന്നു പോലെ നോക്കുകയാണ്. 

കടുത്ത പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോകുന്ന ചൈന സ്വദേശിയായ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരനാണ് ആളുകളുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. ഇദ്ദേഹം തന്റെ സുഖമില്ലാത്ത അമ്മയെ പരിചരിക്കുന്ന കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 

കാലുകള്‍ കൊണ്ട് രോഗിയായ അമ്മയ്ക്ക് ഭക്ഷണവും മരുന്നും വായില്‍ വെച്ച് കൊടുക്കുന്നത് മുതല്‍ അവരുടെ തലമുടി കെട്ടിക്കൊടുക്കുന്നത് വരെ ചെന്‍ ഒറ്റയ്ക്കാണ്. 1989ല്‍ ഷുജിവാന്‍ എന്ന ചൈനയിലെ ഒരു ഗ്രാമത്തിലാണ് ചെന്‍ ജനിച്ചത്. ഇരുകൈകളും ഇല്ലാതെ ജനിച്ച ചെന്നിന് ഒന്‍പത് മാസം പ്രായമായപ്പോള്‍ പിതാവ് പനി ബാധിച്ച് മരിച്ചു. പിന്നീട് ചെന്നിനെയും സഹോദരനെയും വളര്‍ത്താന്‍ കഷ്ടപ്പെടുകയായിരുന്നു അമ്മ.

അമ്മയെ ഏറെ അദ്ഭുതത്തോടെയും സ്‌നേഹത്തോടെയും നോക്കിക്കണ്ട ചെന്‍ അവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നാലാം വയസ് മുതല്‍ കാലുകള്‍ കൊണ്ട് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിച്ചു തുടങ്ങിയിരുന്നു. ആദ്യമൊക്കെ ബാലന്‍സ് തെറ്റി ചെന്‍ വീഴുമായിരുന്നു. എന്നാല്‍ വളരുംതോറും അവന്‍ എല്ലാ കാര്യങ്ങളിലും മിടുക്കനായിത്തീര്‍ന്നു. ഇന്ന് യുവാവായ ചെന്‍ തന്റെ രോഗിയായ അമ്മയെ പരിപാലിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com