പരിചരണത്തിന് നാല് ഡോക്ടര്‍മാര്‍, നിരീക്ഷണത്തിന് സിസി ടി വി ; ആനകള്‍ക്ക് വേണ്ടി ഇതാ ഒരു ആശുപത്രി 

പരിചരണത്തിന് നാല് ഡോക്ടര്‍മാര്‍, നിരീക്ഷണത്തിന് സിസി ടി വി ; ആനകള്‍ക്ക് വേണ്ടി ഇതാ ഒരു ആശുപത്രി 

12,000 ചതുരശ്രയടി സ്ഥലത്തായാണ് ആശുപത്രിയുള്ളത്. നാല് ഡോക്ടര്‍മാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. ഡിജിറ്റല്‍ എക്‌സ്-റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്‌സ്- റേ, അള്‍ട്രാ സോണോഗ്രഫി, ഹൈഡ്രോതെറാപ്പി എന്നിങ്ങനെ 

മഥുര :  ആനകള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ ആശുപത്രി മഥുരയിലെ ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 'വൈല്‍ഡ് ലൈഫ് എസ്ഒഎസ്' എന്ന എന്‍ജിഒയും  വനം വകുപ്പും സംയുക്തമായാണ് ' ആന ആശുപത്രി' നിര്‍മ്മിച്ചത്. അസമിലെ കാസിരംഗയില്‍ ചെറിയ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതിന്റെ മാതൃകയില്‍ തൃശ്ശൂരില്‍ ആശുപത്രി തുടങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തേ പുരോഗമിച്ചിരുന്നു. എന്നാല്‍ സ്ഥല സൗകര്യങ്ങള്‍ തയ്യാറായതോടെ ഫറയില്‍ ആശുപത്രി നിര്‍മ്മിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് വ്യക്തമാക്കി.

 12,000 ചതുരശ്രയടി സ്ഥലത്തായാണ് ആശുപത്രിയുള്ളത്. നാല് ഡോക്ടര്‍മാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. ഡിജിറ്റല്‍ എക്‌സ്-റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്‌സ്- റേ, അള്‍ട്രാ സോണോഗ്രഫി, ഹൈഡ്രോതെറാപ്പി എന്നിങ്ങനെ എല്ലാത്തരം ചികിത്സകളും ആനകള്‍ക്ക് ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. അസുഖ ബാധിതരായെത്തുന്ന ആനകളെയും മുറിവേറ്റ ആനകള്‍ക്കും ചികിത്സ ലഭ്യമാണ്. ആനകളെ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി  ആശുപത്രി പ്രദേശത്ത് സിസി ടിവികളും  സ്ഥാപിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തിന് തന്നെ 'ഫൂല്‍കലി','മായ' എന്നീ പിടിയാനകളെ ചികിത്സയ്‌ക്കെത്തിച്ചു. സര്‍ക്കസ് സംഘത്തില്‍ നിന്നാണ് മായയെ മോചിപ്പിച്ച് ചികിത്സാലയത്തിലെത്തിച്ചത്. കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഫൂല്‍കലി ചികിത്സ തേടിയെത്തിയത്. നാട്ടിലെത്തിച്ച് മെരുക്കി വളര്‍ത്തപ്പെടുന്ന ആനകള്‍ വലിയ തോതിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ക്ക്  ഇരയാക്കപ്പെടുന്നുണ്ടെന്നാണ് എന്‍ജിഒയുയെ കണക്കുകള്‍.

 ആനകള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. കാട്ടില്‍ നിന്നും നാട്ടിലേക്കെത്തിക്കുന്ന ആനകളുടെ ആയുര്‍ദൈര്‍ഘ്യം പകുതിയായി കുറഞ്ഞതായും എസ്ഒഎസിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 75-80 വര്‍ഷം വരെ ജീവിച്ചിരുന്ന ആനകള്‍ ഇപ്പോള്‍ 40 വയസില്‍ ചരിയുകയാണ്. രാജ്യത്ത് 24,000 ത്തിനും 32,000ത്തിനും ഇടയില്‍ ആനകള്‍ രാജ്യത്തുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com