അഭിമാനമായി വിജി പെണ്‍കൂട്ട്; ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോഴിക്കോട് കേന്ദ്രമാക്കി വിജി ആരംഭിച്ച 'പെണ്‍കൂട്ട്' എന്ന സംഘടന സെയില്‍സ്‌ഗേള്‍സിന് ഇരിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിലും
അഭിമാനമായി വിജി പെണ്‍കൂട്ട്; ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍

കോഴിക്കോട്: ലോകത്തെ സ്വാധീനിക്കുകയും മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത 100 സ്ത്രീകളുടെ പട്ടികയില്‍ കോഴിക്കോട് സ്വദേശി പി വിജി ഇടം നേടി. അസംഘടിത മേഖലയിലെ വിജിയുടെ പ്രവര്‍ത്തനമാണ് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തത്. ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍ മാത്രമാണ് ബിബിസിയുടെ പട്ടികയിലെത്തിയത്. 

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോഴിക്കോട് കേന്ദ്രമാക്കി വിജി ആരംഭിച്ച 'പെണ്‍കൂട്ട്' എന്ന സംഘടന സെയില്‍സ്‌ഗേള്‍സിന് ഇരിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിലും മിഠായിത്തെരുവിലെ കടകളിലുള്ളവര്‍ക്ക് ആവശ്യമായ ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിനും കാരണമായി. വിജിയുടെ നേതൃത്വത്തില്‍ നടത്തിയ ഇരിപ്പ് സമരത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിയമം പാസാക്കിയിരുന്നു.

15 നും 94 നും ഇടയില്‍ പ്രായമുള്ളവരുടെ പട്ടികയില്‍ 73 ആം സ്ഥാനത്താണ് വിജി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലിയാര്‍ഡ്‌സ്, മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ മകള്‍ ചെല്‍സി തുടങ്ങിയവരും പട്ടികയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com