കാര്‍ബണ്‍ വാതകത്തിന്റെ തോതില്‍ റെക്കോര്‍ഡ് വര്‍ധന, ഇതുപോലൊരു അവസ്ഥ ഭൂമിയിലുണ്ടായത് അഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് 

യു.എന്നിനു കീഴിലുള്ള വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഈ വര്‍ഷത്തെ ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനിലാണു ലോകത്തെ ഭീതിയിലാക്കുന്ന കണക്കുകളുള്ളത്
കാര്‍ബണ്‍ വാതകത്തിന്റെ തോതില്‍ റെക്കോര്‍ഡ് വര്‍ധന, ഇതുപോലൊരു അവസ്ഥ ഭൂമിയിലുണ്ടായത് അഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് 

ജനീവ: അന്തരീക്ഷത്തിലെ കാര്‍ബണ്‍ വാതകത്തിന്റെ തോത് റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്. 2017ലെ ഡാറ്റകള്‍ ഉള്‍പ്പെടുത്തി പുറത്തുവന്നിട്ടുള്ള പുതിയ റിപ്പോര്‍ട്ടില്‍ അഞ്ച് ദശലക്ഷം വര്‍ഷങ്ങളായി ഭൂമി ദര്‍ശിക്കാത്ത തോതിലുള്ള കാര്‍ബണ്‍ വാതകതോതാണ് കഴിഞ്ഞ വര്‍ഷമുണ്ടായതെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

യു.എന്നിനു കീഴിലുള്ള വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) പുറത്തുവിട്ട ഈ വര്‍ഷത്തെ ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനിലാണു ലോകത്തെ ഭീതിയിലാക്കുന്ന കണക്കുകളുള്ളത്. ആഗോളതാപനത്തിനിടയാക്കുന്ന കാര്‍ബണ്‍ വാതകം, മീഥൈന്‍, നിട്രസ് ഓക്‌സൈഡ് എന്നീ വാതകങ്ങളുടെ മൊത്തം കണക്കെടുത്താണു ഗവേഷക സംഘം ഞെട്ടിപ്പിക്കുന്ന നിഗമനത്തിലെത്തിയത്. 

2017ല്‍ ശരാശരി 405.5 പിപിഎം (മൂലകങ്ങളെ അളക്കാന്‍ ആശ്രയിക്കുന്ന മാപിനിയായ പാര്‍ട്‌സ് പെര്‍ മില്യന്‍) കാര്‍ബണ്‍ വാതകങ്ങളുടെ ഏകീകരണമുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016ല്‍ ശരാശരി 403.3 പിപിഎം കാര്‍ബണ്‍ വാതകങ്ങളുടെ ഏകീകരണമാണുണ്ടായിരുന്നത്. 2015ല്‍ ഇത് 400.1പിപിഎം ആയിരുന്നു.

ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനായി എന്തെങ്കിലും ചെയ്യാനുള്ള സമയം പോലും ഇല്ലതാകുകയാണെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ഡബ്ല്യു.എം.ഒ മേധാവി പെട്ടേരി താലാസ് പറഞ്ഞു. 30-50 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് സമുദ്രനിരപ്പ് ഉയര്‍ന്നുനിന്നിരുന്ന കാലത്താണ് ഇത്തരത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്ദ്രത ഇതുപോലെ വന്‍തോതില്‍ വര്‍ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com