ഒന്‍പത് കോടി വിലയുള്ള പാമ്പിനെ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍: യുവാവിന് ജാര്‍ഖണ്ഡിലെ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി സംശയം

ഒന്‍പത് കോടി വിലമതിക്കുന്ന അപൂര്‍വ്വയിനം പാമ്പിനെ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.
ഒന്‍പത് കോടി വിലയുള്ള പാമ്പിനെ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍: യുവാവിന് ജാര്‍ഖണ്ഡിലെ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി സംശയം

കൊല്‍ക്കത്ത: ഒന്‍പത് കോടി വിലമതിക്കുന്ന അപൂര്‍വ്വയിനം പാമ്പിനെ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. ഗെക്കോ വിഭാഗത്തില്‍ പെട്ട തക്ഷക് പാമ്പിനെയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. പാമ്പിന് 9 കോടി രൂപയാണ് കണക്കാക്കപ്പെടുന്നതെന്ന് പശ്ചിമബംഗാള്‍ പൊലീസ് പറഞ്ഞു. ഇഷാ ഷൈഖ് എന്നയാളാണ് പിടിയിലായത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്. മുര്‍ഷിദാബാധിലെ ഫറഖയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തുകയും തുടര്‍ന്ന് ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴാണ് കൈയില്‍ നിന്നും പാമ്പിനെ പിടികൂടിയത്. പാമ്പിനെ കൈമാറുന്നതിന് തൊട്ടു മുന്‍പാണ് പ്രതി പിടിയിലായത്. 

വളരെ അപൂര്‍വ്വയിനം പാമ്പാണ് തക്ഷക്. കളളക്കടത്ത് വിപണിയില്‍ ഒന്‍പത് കോടി രൂപയാണ് ഇതിന്റെ വിലയെന്ന് ഫറഖ പൊലീസ് പറഞ്ഞു. മാള്‍ഡ ജില്ലയിലെ കലിയാചൗകിലെ വന പ്രദേശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. 

ജാര്‍ഖണ്ഡില്‍ നിന്നുളള കളളക്കടത്ത് സംഘവുമായി പ്രതി ബന്ധപ്പെട്ടിരുന്നു. മുന്‍കൂട്ടി പ്രതിയും സംഘവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പാമ്പിനെ കൈമാറാനായി എത്തിയപ്പോഴാണ് പിടിയിലാവുന്നത്. കളളക്കടത്ത് സംഘവും മുര്‍ഷിദാബാദില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ പിടികൂടാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് കോടതിയില്‍ ഹാജരാക്കി. കളളക്കടത്ത് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com