കോളേജ് കാലവും പ്രണയവുമല്ല ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷങ്ങള്‍; ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷങ്ങള്‍ ഇവയാണ് 

ഭാവിയില്‍ സന്തോഷത്തോടെ ജീവിക്കാമെന്ന പ്രതീക്ഷ യുവാക്കളിലാണ് കൂടുതല്‍ കാണുന്നതെന്നും മുതിര്‍ന്നവരില്‍ ഈ പ്രതീക്ഷ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി
കോളേജ് കാലവും പ്രണയവുമല്ല ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷങ്ങള്‍; ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷങ്ങള്‍ ഇവയാണ് 

ഠിച്ചുനടന്ന കാലം, കോളെജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തകര്‍ത്താടിയ നാളുകള്‍, പ്രണയുച്ച് പറന്നു നടന്ന സമയം, പലപ്പോഴും ജീവിതത്തിലെ ഏറ്റവും പ്രിയങ്കരമായ വര്‍ഷങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ജീവിതത്തിലെ ഈ കാലഘട്ടങ്ങളാണ് പലരും ഓര്‍മിക്കാറ്. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ വര്‍ഷങ്ങള്‍ ഏതാണ്? ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഇത് സംബന്ധിച്ച് അടുത്തിടെ നടത്തിയ പഠനം ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയായിരുന്നു. 

ആളുകള്‍ ഏറ്റവുമധികം സന്തോഷത്തോടെ ജീവിതം ആഘോഷിക്കുന്നത് 23-ാം വയസ്സിലും 69-ാം വയസ്സിലുമാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 23-ാം വയസ്സില്‍ യുവത്വത്തിന്റെ ആഘോഷങ്ങള്‍ നല്‍കുന്ന ഉന്മേഷവും പ്രതീക്ഷകയുമാണ് ഈ സന്തോഷത്തിന്റെ കാരണം. 69ല്‍ ജീവിതത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന്റെ സംതൃപ്തിയും സമ്മര്‍ദ്ദം ഇല്ലാത്ത ജീവിതവും ആനന്ദം നല്‍കും. 

17നും 85നും മദ്ധ്യേ പ്രായമുള്ള 23,000പേരിലാണ് പഠനം നടത്തിയത്. ഇതില്‍ പങ്കെടുത്ത ആളുകളുമായി അഞ്ച് വര്‍ഷത്തെ കാലയളവില്‍ രണ്ടുതവണ അഭിമുഖം നടത്തിയാണ് കണ്ടെത്തലിലേക്കെത്തിയത്. 20നും 70നും ഇടയില്‍ സന്തോഷത്തിന്റെ ഗ്രാഫ് ഒരു യൂ കര്‍വായി മാറുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ഭാവിയില്‍ സന്തോഷത്തോടെ ജീവിക്കാമെന്ന പ്രതീക്ഷ യുവാക്കളിലാണ് കൂടുതല്‍ കാണുന്നതെന്നും മുതിര്‍ന്നവരില്‍ ഈ പ്രതീക്ഷ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. ജീവിതത്തെക്കുറിച്ച് യൗവ്വനത്തില്‍ തോന്നുന്ന പ്രതീക്ഷ ആ നിലയില്‍ തുടരണമെന്നില്ലെന്നും എന്നാല്‍ മുതിര്‍ന്നവര്‍ സന്തോഷത്തിന്റെ അളവ് കുറയുമെന്ന് കരുതുമെങ്കിലും അവരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ സന്തോഷം അവര്‍ കണ്ടെത്തുമെന്നും പഠനത്തില്‍ തെളിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com