'ഒരുപക്ഷേ ജീവന്‍ നഷ്ടമായേക്കും'; ചൊവ്വയിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നുവെന്ന് ഇലോണ്‍ മസ്‌ക്

'ഒരുപക്ഷേ ജീവന്‍ നഷ്ടമായേക്കും'; ചൊവ്വയിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നുവെന്ന് ഇലോണ്‍ മസ്‌ക്

ചൊവ്വയിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അതെന്നും പരിശ്രമങ്ങള്‍ കാര്യമായി നടത്തി വരിക

വാഷിങ്ടണ്‍: ചൊവ്വയിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അതെന്നും പരിശ്രമങ്ങള്‍ കാര്യമായി നടത്തി വരികയാണെന്നും എച്ച്ബിഒ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മസ്‌ക് വെളിപ്പെടുത്തിയത്.
 ഭൂമിയിലുള്ളതിനെക്കാള്‍ മരണസാധ്യത ചൊവ്വയില്‍ കൂടുതലാണെന്നും അത്തരം അപകടങ്ങളെ കുറിച്ച് ബോധവാനാണെന്നും മസ്‌ക് പറഞ്ഞു.

ചൊവ്വയിലെത്തിയാല്‍ തന്നെ അവിടുത്തെ സാഹചര്യങ്ങളില്‍ പിടിച്ച് നില്‍ക്കാവില്ലെന്നതാണ് സത്യമെങ്കിലും ആഗ്രഹവും തീരുമാനവും ഉറച്ചതാണ്.ആളുകള്‍ എവറസ്റ്റ് കീഴടക്കുന്നില്ലേ? ഓരോ പര്‍വ്വതാരോഹകനും ജീവന്‍ പണയപ്പെടുത്തിയല്ലേ മുന്നേറുന്നത് എന്നിട്ടും സാഹസികത അവര്‍ ഇഷ്ടപ്പെടുന്നുവെന്നതാണ് തന്റെ പ്രചോദനം എന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

 ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുന്നതിനു പുറമേ ടൈംട്രാവല്‍ കൂടി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മസ്‌കിന്റെ സ്‌പേസ്ഷിപ്പ്. ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നതിന് പുറമേ ചന്ദ്രനിലേക്കും പോവാന്‍ സ്‌പേസ് ഷിപ്പ് പര്യാപ്തമായിരിക്കുമെന്നാണ് മസ്‌കിന്റെ അവകാശവാദം. 2023 ല്‍ ജാപ്പനീസ് കോടീശ്വരനായ യുസാകു മസേവയെ 2023 ല്‍ ചന്ദ്രനിലെത്തിക്കാനാണ് സ്റ്റാര്‍ഷിപ്പിന്റെ പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com