കോടതി കോംപ്ലക്‌സിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തു: തിരികെ വന്നപ്പോള്‍ കാറിനടിയില്‍ പുലിക്കുട്ടി

കാറിനടിയില്‍ ഒളിച്ചിരുന്ന പുളളിപ്പുലിക്കുട്ടിയെ വനം വകുപ്പ് അധികൃതര്‍ പിടികൂടി.
കോടതി കോംപ്ലക്‌സിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തു: തിരികെ വന്നപ്പോള്‍ കാറിനടിയില്‍ പുലിക്കുട്ടി


ഷിംല: നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടിയില്‍ പൂച്ചയും പട്ടിയുമെല്ലാം വിശ്രമിക്കുന്നത് പതിവാണ്. പക്ഷേ പുലിക്കുട്ടിയെ ആരും പ്രതീക്ഷിക്കില്ല. ഷിംലയിലെ ഛക്കറിലുളള ജില്ലാ കോടതി കോംപ്ലക്‌സിലാണ് സംഭവം. കാറിനടിയില്‍ ഒളിച്ചിരുന്ന പുളളിപ്പുലിക്കുട്ടിയെ വനം വകുപ്പ് അധികൃതരാണ് പിടികൂടിയത്. 

കോടതി കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ പുലിക്കുട്ടിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഛക്കറില്‍ പുളളിപ്പുലിക്കുട്ടി ഉളളതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നാണ് വിവരം ലഭിച്ചതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഹിമാന്‍ഷു പിടിഐയോട് പറഞ്ഞു. 

ഉടന്‍ തന്നെ വനം വകുപ്പ് സംഘം സ്ഥലത്തെത്തി. വല ഉപയോഗിച്ച് പുലിക്കുട്ടിയെ പിടികൂടി. ഇതിനെ പിന്നീട് തുത്തി കണ്ടിയിലുളള റെസ്‌ക്യു ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കൊണ്ടുപോയതായി അദ്ദേഹം പറഞ്ഞു. വെറ്റിനറി ഡോക്ടര്‍ പരിശോധിച്ചശേഷം അതിനെ കാട്ടിലേക്ക് വിടും. 

അമ്മയില്‍നിന്നും എങ്ങനെയോ ഒറ്റപ്പെട്ട് നാട്ടിലെത്തിയതാകാം പുലിക്കുട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, കാറിനടിയില്‍നിന്നും വളരെ ശ്രമപ്പെട്ടാണ് പുലിക്കുട്ടിയെ പുറത്തേക്ക് എത്തിച്ചതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ വിവരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com