ചൊവ്വാ ഗ്രഹം തൊട്ട് 'ഇന്‍സൈറ്റ്'; ഉപരിതല രഹസ്യം തേടിയുള്ള നാസയുടെ ഉപഗ്രഹം ചൊവ്വയെ തൊട്ടത് സാഹസികമായ ആറര മിനിറ്റുകള്‍ക്ക് ശേഷം

അന്തരീക്ഷത്തില്‍നിന്ന് ഉപരിതലത്തിലേക്കുള്ള ആറര മിനിറ്റ് യാത്രയായിരുന്നു ഏറ്റവും ദുഷ്‌കരം
ചൊവ്വാ ഗ്രഹം തൊട്ട് 'ഇന്‍സൈറ്റ്'; ഉപരിതല രഹസ്യം തേടിയുള്ള നാസയുടെ ഉപഗ്രഹം ചൊവ്വയെ തൊട്ടത് സാഹസികമായ ആറര മിനിറ്റുകള്‍ക്ക് ശേഷം


ന്യൂയോര്‍ക്ക്; ചൊവ്വയെക്കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച ഇന്‍സൈറ്റ് ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങി. ഗ്രഹത്തിന്റെ അന്തരീക്ഷം താണ്ടിയുള്ള സാഹസിക യാത്രയാണ് ശുഭപര്യവസായിയായത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പേടകം ഇറങ്ങിയത്. ഇന്‍സൈറ്റ് ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ദൃശയം നാസയ്ക്ക് ലഭിച്ചു. 

ചൊവ്വാ ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തെക്കുറിച്ച് നാസയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും വിജയകരമായി. അന്തരീക്ഷത്തില്‍നിന്ന് ഉപരിതലത്തിലേക്കുള്ള ആറര മിനിറ്റ് യാത്രയായിരുന്നു ഏറ്റവും ദുഷ്‌കരം. മണിക്കൂറില്‍ 19800 കിലോമീറ്റര്‍ വേഗത്തില്‍തുടങ്ങി പതിയെ വേഗംകുറച്ചു പാരഷൂട്ടിന്റെ സഹായത്താല്‍ ഉപരിതലത്തെ തൊട്ടുനില്‍ക്കുകയായിരുന്നു. 1500 ഡിഗ്രി സെല്‍ഷ്യസ് ചൂട് ദൗത്യത്തില്‍ ഉടലെടുത്തെങ്കിലും താപകവചം ഇതിനെ നേരിട്ടു.

ചൊവ്വാഗ്രഹത്തിന്റെ ആന്തരികഘടനയെക്കുറിച്ചുള്ള നിര്‍ണായകവിവരങ്ങള്‍ ഇന്‍സൈറ്റിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാ ഗ്രഹത്തിനുള്ളിലെ കമ്പനം അളക്കാനുള്ള സീസ്‌മോമീറ്റര്‍ അടങ്ങുന്ന ലാന്‍ഡറാണ് ഇന്‍സൈറ്റ്. ചൊവ്വയിലെ കന്പനങ്ങള്‍ ഇന്‍സൈറ്റ് പഠിക്കും. ഇവിടത്തെ ഭൂകമ്പങ്ങളുമായി താരതമ്യം ചെയ്യും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ചിപി3, താപമാപിനി തടങ്ങിയ ഉപകരണങ്ങളും ദൗത്യത്തിനൊപ്പമുണ്ട്. മെയ് അഞ്ചിന്  കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വ്യോമസേനാ താവളത്തില്‍ നിന്ന് അറ്റ്‌ലസ് റോക്കറ്റിലാണ് ദൗത്യം വിക്ഷേപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com