കൂടുതല്‍ സ്ത്രീകളും കൊലചെയ്യപ്പെടുന്നത് ഭര്‍ത്താവിന്റേയോ ബന്ധുക്കളുടേയോ കൈകൊണ്ട്; ഞെട്ടിപ്പിച്ച് യുഎന്‍ റിപ്പോര്‍ട്ട്

ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍വെച്ചാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്
കൂടുതല്‍ സ്ത്രീകളും കൊലചെയ്യപ്പെടുന്നത് ഭര്‍ത്താവിന്റേയോ ബന്ധുക്കളുടേയോ കൈകൊണ്ട്; ഞെട്ടിപ്പിച്ച് യുഎന്‍ റിപ്പോര്‍ട്ട്


സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഐക്യരാഷ്ട്രസഭ. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍വെച്ചാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീധനം, സ്വത്തവകാശത്തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രധാനമായും സ്ത്രീകളുടെ കൊലപാതകത്തിന് കാരണമാകുന്നത്. 

2017 ല്‍ കൊല്ലപ്പെട്ട 87000 വനിതകളില്‍ 50,000 പേരും കൊല്ലപ്പെട്ടത് ഗാര്‍ഹി പീഡനത്താലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് ആകെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണത്തിന്റെ അമ്പത്തിയെട്ട് ശതമാനമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ഏഷ്യയിലാണെന്നും (20,000) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വേള്‍ഡ് ഡേ ഫോര്‍ വയലസന്‍സ് എഗയ്‌നിസ്റ്റ് വിമന്‍ ദിനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് യു എന്‍ പുറത്തുവിട്ടത്. 

കൊല്ലപ്പെടുന്ന ഭൂരിഭാഗം സ്ത്രീകളുടേയും മരണത്തിന് ഉത്തരവാദികള്‍ അവരുടെ  ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. കൂടാതെ മുപ്പതിനായിരം സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നു. അവയില്‍ ശരാശരി ഓരോ മണിക്കൂറിലും ലോകത്താകമാനം ആറ് സ്ത്രീകള്‍ ഇത്തരത്തില്‍ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com