അടിച്ച് കോണ്‍തെറ്റി അലഞ്ഞ് നടക്കുന്ന പക്ഷികള്‍: അമേരിക്കയില്‍ പരിഭ്രാന്തി

മത്ത് പിടിച്ച് നിലതെറ്റിയ പക്ഷിക്കൂട്ടം ക്രമരഹിതമായാണ് നഗരത്തില്‍ പറന്ന് നടക്കുന്നത്. 
അടിച്ച് കോണ്‍തെറ്റി അലഞ്ഞ് നടക്കുന്ന പക്ഷികള്‍: അമേരിക്കയില്‍ പരിഭ്രാന്തി

രു നഗരത്തെ മുഴുവന്‍ പരിഭ്രാന്തരാക്കി ബോധമില്ലാതെ പറന്ന് നടക്കുകയാണ് ഒരു കൂട്ടം പക്ഷികള്‍. അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയിലാണ് സംഭവം. മത്ത് പിടിച്ച് നിലതെറ്റിയ പക്ഷിക്കൂട്ടം ക്രമരഹിതമായാണ് നഗരത്തില്‍ പറന്ന് നടക്കുന്നത്. 

അതുകൊണ്ട് അവ വാഹനങ്ങളില്‍ പറന്ന് വന്ന് ഇടിക്കാന്‍ സാധ്യതയുണ്ടെന്നും ആളുകല്‍ ജാഗ്രത പാലിക്കണമെന്നും പ്രദേശവാസികള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. പക്ഷികള്‍ വാഹനങ്ങളിലും വീടുകളുടെ ജനാല ചില്ലുകളിലും പറന്നുവന്ന് ഇടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. 

പഴങ്ങള്‍ കഴിച്ചാണ് ഈ പക്ഷികള്‍ക്ക് മത്ത് പിടിച്ചത്. അമേരിക്കയില്‍ ശൈത്യകാലം നേരത്തേ വന്നതോടെ പഴങ്ങള്‍ പെട്ടെന്ന് പുളിക്കാന്‍ തുടങ്ങി. ഈ പഴങ്ങള്‍ക്ക് പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ തുടങ്ങി. ഇതോടെ പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ കൈവന്നു.

മദ്യത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ ഈ പഴങ്ങള്‍ കഴിച്ചതോടെയാണ് കിളികള്‍ക്ക് മത്ത് പിടിച്ചത്. ഇതോടെ നിലതെറ്റിയ കിളികള്‍ അങ്ങോട്ടും ഇങ്ങോട്ടും പറക്കുകയും വീടുകളുടെ ജനലിലും വാഹനങ്ങളിലുമെല്ലാം പോയി ഇടിക്കുകയുമൊക്കെ ചെയ്യുകയാണ്. 

അതേസമയം സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഏറെ വൈകാതെ പക്ഷികള്‍ സമചിത്തത വീണ്ടെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com