സംഹാരതാണ്ഡവമാടി ഒഴുകിയെത്തുന്ന സുനാമി തിര, ജീവനും കൊണ്ട് ഓടുന്ന വാഹനയാത്രക്കാര്‍; ഇന്തോനേഷ്യയില്‍ നിന്നുളള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ) 

സുനാമിത്തിരയില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ വാഹനങ്ങള്‍ തിരിച്ച് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത
സംഹാരതാണ്ഡവമാടി ഒഴുകിയെത്തുന്ന സുനാമി തിര, ജീവനും കൊണ്ട് ഓടുന്ന വാഹനയാത്രക്കാര്‍; ഇന്തോനേഷ്യയില്‍ നിന്നുളള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ) 

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ ആയിരങ്ങളാണ് മരിച്ചത്. നിരവധിപേരെ ഇനിയും കണ്ടെത്തേണ്ടതുമുണ്ട്. തകര്‍ന്ന കെട്ടിട അവിശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

സുലവേസി പ്രവിശ്യയിലാണ് സുനാമി തിരകള്‍ സംഹാരതാണ്ഡവമാടിയത്. കനത്ത നാശനഷ്ടമാണ് ഇന്തോനേഷ്യ നേരിട്ടത്. സുനാമി തിരകള്‍ എല്ലാം തകര്‍ത്തെറിഞ്ഞ് ഒഴുകി എത്തുന്നതിന്റെ നിരവധി വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഇതില്‍ നഗരത്തിലെ കെട്ടിടങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞ് ഒഴുകി എത്തുന്ന സുനാമിത്തിരയില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ വാഹനങ്ങള്‍ തിരിച്ച് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സംഹാരതാണ്ഡവമാടി റോഡ് ഉള്‍പ്പെടെ സമീപത്തുളള എല്ലാത്തിനെയും വിഴുങ്ങി ഒഴുകി എത്തുന്ന സുനാമിത്തിരയെ ദൂരെനിന്ന് തന്നെ കണ്ട് വാഹനം തിരിച്ച് മടങ്ങുന്നവരാണ് ദൃശ്യങ്ങളില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com