'പുലിവാല്' പിടിക്കുക എന്ന് പറയുന്നത് ഇതിനെയാണ്.. കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കാന്‍ ഇറങ്ങിയയാളെ നാട്ടുകാര്‍ രക്ഷപെടുത്തി (വീഡിയോ)

പുലിയുടെ കാലുകളില്‍ കയറിട്ട് കുടുക്കിയ ശേഷം കെണിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 'രക്ഷാപ്രവര്‍ത്തകന്റെ' കയ്യിലും, പിന്നീട് കാലിലുമായി പുലി പിടി മുറുക്കിയത്
'പുലിവാല്' പിടിക്കുക എന്ന് പറയുന്നത് ഇതിനെയാണ്.. കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കാന്‍ ഇറങ്ങിയയാളെ നാട്ടുകാര്‍ രക്ഷപെടുത്തി (വീഡിയോ)

ഡെറാഡൂണ്‍:  പുലിവാല് പിടിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നറിയാന്‍ ഇനി  ഉത്തര്‍പ്രദേശിലെ ചൗര ഗ്രാമവാസികളോട് ചോദിച്ചാല്‍ മതി. പുലിയുടെ വായില്‍ നിന്നും 'രക്ഷാപ്രവര്‍ത്തകന്റെ' ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണവര്‍. 

കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയതോടെ പ്രദേശവാസിയായ ആളും സഹായ ഹസ്തവുമായി എത്തി. പുലിയുടെ കാലുകളില്‍ കയറിട്ട് കുടുക്കിയ ശേഷം കെണിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 'രക്ഷാപ്രവര്‍ത്തകന്റെ' കയ്യിലും, പിന്നീട് കാലിലുമായി പുലി പിടി മുറുക്കിയത്. കമ്പ് കൊണ്ട് പുലിയുടെ തലയ്ക്ക് അടിച്ചാണ് ഇയാളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടെ വായില്‍ നിന്നും രക്ഷിച്ചത്. 

മുറിവേറ്റ മധ്യവയസ്‌കന്‍ പുഴയോരത്ത് നിന്നും നടന്ന് കയറുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com