ശുഭാപ്തിവിശ്വാസക്കാര്‍ ബിസിനസ്സില്‍ പരാജയപ്പെടാനുള്ള കാരണം ഇതാണ് 

ബിസിനസ്സിന്റെ ചുമതലയിലേക്ക് വരുമ്പോള്‍ ഇവര്‍ കൂടുതല്‍ അധ്വാനിക്കുകയും അമിതമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഫലം നേടാന്‍ ഇവര്‍ക്ക് കഴിയാറില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍
ശുഭാപ്തിവിശ്വാസക്കാര്‍ ബിസിനസ്സില്‍ പരാജയപ്പെടാനുള്ള കാരണം ഇതാണ് 

ളുകളിലെ ശുഭാപ്തിവിശ്വാസം ബിസിനസ്സിലേക്കിറങ്ങുമ്പോള്‍ തിരിച്ചടിയാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. സാമ്പത്തിക കാര്യങ്ങളില്‍ പ്രായോഗിക സമീപനം നടത്താത്തതാണ് ഇതിന് പിന്നിലെ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്തുതീര്‍ക്കാമെന്ന അമിതവിശ്വാസവും പരാജയം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാത്തതുമാണ് ഈ തിരിച്ചടിക്ക് കാരണമായി ഗവേഷകര്‍ വിലയിരുത്തുന്നത്. 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലെയും യുകെയിലെ കാര്‍ഡിഫ് സര്‍കലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. സ്ഥിരവരുമാനമുള്ള ഒരു ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് കടന്നവരില്‍ ശുഭാപ്തിവിശ്വാസം കൂടുതല്‍ ഉള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് 30ശതമാനം കുറവ് മാത്രമാണ് ബിസിനസ്സില്‍ നിന്ന് സമ്പാദിച്ചിട്ടുള്ളതെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത്തരക്കാര്‍ എംപ്ലോയി എന്ന നിലയില്‍ തന്നെ തുടരുന്നതാണ് കൂടുതല്‍ ഗുണകരമെന്നും പഠനത്തില്‍ പറയുന്നു. ബിസിനസ്സിന്റെ ചുമതലയിലേക്ക് വരുമ്പോള്‍ ഇവര്‍ കൂടുതല്‍ അധ്വാനിക്കുകയും അമിതമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഫലം നേടാന്‍ ഇവര്‍ക്ക് കഴിയാറില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 

നിരവധി ആളുകള്‍ സ്വന്തമായി ബിസിനസ് എന്ന ആശയത്തിലേക്ക് കടക്കുന്നുണ്ട്. സാമൂഹികമായി നോക്കുമ്പോള്‍ ശുഭാപ്തിവിശ്വാസവും സംരംഭകത്വവും നമ്മള്‍ അംഗീകരിക്കുന്നുണ്ട്. പക്ഷെ ഇത് രണ്ടും ഒന്നിച്ചുവരുമ്പോള്‍ അവ വിശകലനം ചെയ്യേണ്ടതുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com