കുപ്പിക്കുള്ളില്‍ ഒളിപ്പിച്ച പ്രണയലേഖനം എഴുതിയ കാമുകനെ കണ്ടെത്തി ,പക്ഷേ

ടോംഗോ തീരത്ത് നിന്നും ആഗസ്റ്റ് ആറിനാണ് ചൈനീസ് മാണ്ഡരിനില്‍ എഴുതിയ പ്രണയ ലേഖനം കണ്ടെത്തിയത്. പരിഭാഷകരുടെ സഹായത്തോടെ അവര്‍ അത് ഇംഗ്ലീഷിലാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്
കുപ്പിക്കുള്ളില്‍ ഒളിപ്പിച്ച പ്രണയലേഖനം എഴുതിയ കാമുകനെ കണ്ടെത്തി ,പക്ഷേ

ണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ കുപ്പിക്കുള്ളിലൊളിപ്പിച്ച പ്രണയ ലേഖനം എഴുതിയ കാമുകനെ ക്വീന്‍സ്ലാന്റ് സ്വദേശികള്‍ കണ്ടെത്തി. പക്ഷേ നിരാശാജനകമായിരുന്നു ആ കഥയുടെ അന്ത്യമെന്നാണ് കത്തുടമയെ അന്വേഷിച്ച് നടന്ന കെയ്റ്റും ഡാനിയേലും പറയുന്നത്. കത്തെഴുതിയ ആളെ അന്വേഷിക്കാതെയിരുന്നെങ്കില്‍ ഇതൊരു മനോഹരമായ ഓര്‍മ്മയായിരുന്നേനെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടോംഗോ തീരത്ത് നിന്നും ആഗസ്റ്റ് ആറിനാണ് ചൈനീസ് മാണ്ഡരിനില്‍ എഴുതിയ പ്രണയ ലേഖനം കണ്ടെത്തിയത്. പരിഭാഷകരുടെ സഹായത്തോടെ അവര്‍ അത് ഇംഗ്ലീഷിലാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നാവികനെ കണ്ടെത്താനായത്. പിന്നീടുള്ള കഥ അത്ര സന്തോഷം നല്‍കുന്നതായിരുന്നില്ല. 

'പ്രിയപ്പെട്ട ജിങ്,

നാവികനായ എനിക്ക്നിന്നെ അങ്ങേയറ്റം മിസ് ചെയ്യുന്നു. തീരമണഞ്ഞു കഴിഞ്ഞാല്‍ വേഗം പ്രണയിനിയായ നിന്റെ അടുത്തെത്തി
വിവാഹം നിശ്ചയ ചടങ്ങുകള്‍ നടത്താമായിരുന്നു. ഉള്ളിലുള്ളത് പറഞ്ഞ് തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണിതെന്നും ആരും ഇത് തുറന്ന് വായിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും'കത്തില്‍ ഇയാള്‍ കുറിച്ചിരുന്നു. 

കത്തെഴുതിയ ആളെ അശ്രാന്തപരിശ്രമത്തിനൊടുവില്‍ കണ്ടെത്തിയപ്പോഴാണ് കേയ്റ്റും ഡാനിയേലും ആ സത്യമറിഞ്ഞത്. നാവികന്‍ വിവാഹം ചെയ്തത് ജിങിനെ ആയിരുന്നില്ല. ആ പ്രണയം ഇന്ത്യാമഹാസമുദ്രത്തില്‍ അലിഞ്ഞ് നഷ്ടപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com