ആര്‍സിസിയുടെ നേതൃസ്ഥാനത്തേക്ക് ആദ്യമായൊരു വനിത

സാധാരണക്കാരായ അര്‍ബുദരോഗികകളുടെ ഏക ആശ്രയകേന്ദ്രമാണ് ആര്‍സിസി.
ആര്‍സിസിയുടെ നേതൃസ്ഥാനത്തേക്ക് ആദ്യമായൊരു വനിത

സാധാരണക്കാരായ അര്‍ബുദരോഗികകളുടെ ഏക ആശ്രയകേന്ദ്രമാണ് ആര്‍സിസി. ഇതിന്റെ നേതൃസ്ഥാനത്തേക്ക് ആദ്യമായാണ് ഒരു വനിതാ ഡോക്ടര്‍ എത്തുന്നത്. ഇനിമുതല്‍ ഡോക്ടര്‍ രേഖ എ നായര്‍ ആര്‍സിസിയെ മുന്നോട്ട് നയിക്കും. നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍ രേഖ ആര്‍സിസിയുടെ നേതൃത്വത്തിലേക്ക് വരുന്നത്. അതിനാല്‍ ഡോക്ടടര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുമുണ്ട്. 

ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചുവെന്ന പരാതി രോഗികളില്‍ മൊത്തം ആശങ്ക നിറച്ച വാര്‍ത്തയായിരുന്നു. പെണ്‍കുട്ടി ഈയിടെ മരിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആര്‍സിസിയില്‍ നിലനില്‍ക്കുന്നുണ്ട്. 

ഡോക്ടര്‍മാര്‍ക്കിടയിലെ തര്‍ക്കങ്ങളും ജീവനക്കാര്‍ പക്ഷം പിടിക്കുന്നതുമാണു സ്ഥാപനത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിമര്‍ശനമുണ്ടായിരുന്നു. ഇതിനിടയൊണു ഡയറക്ടര്‍ ഡോക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍ സ്വയം വിരമിച്ചത്.
രാജ്യം ശ്രദ്ധയോടെ കാണുന്ന ആര്‍സിസിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്കു ഡോക്ടര്‍ രേഖയുടെ നേതൃത്വത്തില്‍ മികച്ച പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു പഠനം കഴിഞ്ഞ രേഖ 30 വര്‍ഷമായി ആര്‍സിസിയില്‍ ജോലി ചെയ്യുകയാണ്. ആര്‍സിസിയിലെ അഡ്വാന്‍സ്ഡ് സ്‌പെഷ്യല്‍റ്റി ലാബുകളായ മോളിക്യുലാര്‍ ഫ്‌ലോസൈറ്റോമെട്രി, ഫിഷ് ലാബ്, ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രി ലാബ് തുടങ്ങിയവ ഡോക്ടര്‍ രേഖയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്.

രക്താര്‍ബുദവും സ്തനാര്‍ബുദവും നിര്‍ണയിക്കുന്ന മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിന് 2016ല്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐസിഎംആറിന്റെ രക്താര്‍ബുദ നിര്‍ണയ ടാസ്‌ക് ഫോഴ്‌സ് അംഗമാണ്.
ഭര്‍ത്താവ് ഡോക്ടര്‍ എ രവികുമാര്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവിയാണ്. ഏകമകള്‍ ഗൗരി കുറുപ്പ് ചെന്നൈയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com