സ്ത്രീയുടെ മടിയില്‍ കയറിയിരുന്ന് ഈ കുരങ്ങന്‍മാര്‍ ചെയ്തുകൂട്ടിയത്: രസകരമായ വീഡിയോ കാണാം

ഇന്തോനേഷ്യയിലെ ബാലിയിലുള്ള മങ്കി ഫോറസ്റ്റില്‍ എത്തിയ വനിതയ്ക്കാണ് കുരങ്ങന്‍മാരില്‍ നിന്നും അപ്രതീക്ഷിതമായൊരു നടപടി നേരിടേണ്ടി വന്നത്.
സ്ത്രീയുടെ മടിയില്‍ കയറിയിരുന്ന് ഈ കുരങ്ങന്‍മാര്‍ ചെയ്തുകൂട്ടിയത്: രസകരമായ വീഡിയോ കാണാം

വ്യത്യസ്തമായ അനുഭവങ്ങള്‍ക്കു കൂടി വേണ്ടിയാണ് യാത്രാപ്രേമികള്‍ ലോകം മുഴുവന്‍ ചുറ്റുനടക്കുന്നത്. കാലാവസ്ഥയോ ഭൂപ്രകൃതിയോ ഒന്നും തന്നെ കാര്യമാക്കാതെയാണ് ചിലര്‍ ഇറങ്ങിപ്പുറപ്പെടുക. എന്നാല്‍ ഇത്തരത്തിലൊരു അപ്രതീക്ഷിത അനുഭവം മറ്റാര്‍ക്കും ഉണ്ടായിട്ടുണ്ടാന്‍ സാധ്യത കുറവാണ്. ഇന്തോനേഷ്യയിലെത്തിയ ഈ വിദേശവനിത നേരിട്ടത് ഏറെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു.

ഇന്തോനേഷ്യയിലെ ബാലിയിലുള്ള മങ്കി ഫോറസ്റ്റില്‍ എത്തിയ വനിതയ്ക്കാണ് കുരങ്ങന്‍മാരില്‍ നിന്നും അപ്രതീക്ഷിതമായൊരു നടപടി നേരിടേണ്ടി വന്നത്. കാട് സന്ദര്‍ശിക്കുന്നതിനിടയില്‍ നടപ്പാതയ്ക്ക് സമീപം ഇരിക്കുമ്പോഴാണ് സംഭവം. രണ്ട് കുരങ്ങന്‍മാര്‍ ഓടി വന്ന് യുവതിയുടെ മടിയില്‍ കയറി ഇരുന്ന് ഇണചേരാന്‍ തുടങ്ങി. പകച്ച് പോയ യുവതി കരഞ്ഞ് ബഹളം വെച്ചെങ്കിലും കുരങ്ങന്‍മാര്‍ തങ്ങളുടെ പ്രവൃത്തി യാതൊരു കൂസലുമില്ലാതെ തുടര്‍ന്നുകൊണ്ടേയിരുന്നു.

ഭാഗ്യത്തിന് അവിടെയുണ്ടായിരുന്ന ഒരു ഗൈഡ് യുവതിയെ സഹായിക്കാനെത്തിയതോടെയാണ് യുവതി കുരങ്ങന്‍മാരില്‍ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ കുരങ്ങന്‍മാരുടെ പ്രവൃത്തി കണ്ട് അവിടെയുണ്ടായിരുന്ന മറ്റ് ആളുകള്‍ ഉറക്കെ ചിരിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും ഇത്രയും ഷോക്കിങ് അനുഭവം അവരുടെ ജീവിതത്തില്‍ ആദ്യമായിരിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com