സ്പ്ലാഷ് പൂള്‍, ജിം, ഓടി നടക്കാന്‍ പുല്‍ത്തകിടി; വളര്‍ത്തുനായകള്‍ക്കായി ആദ്യ പാര്‍ക്ക് ഉടന്‍

പുല്‍ത്തകിടികളും സ്പ്ലാഷ് പൂളുകളും നായ്ക്കള്‍ക്കായി പ്രത്യേക ജിം വരെയുള്ള അന്താരാഷ്ട്ര പാര്‍ക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. പത്ത് രൂപയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ്. 
സ്പ്ലാഷ് പൂള്‍, ജിം, ഓടി നടക്കാന്‍ പുല്‍ത്തകിടി; വളര്‍ത്തുനായകള്‍ക്കായി ആദ്യ പാര്‍ക്ക് ഉടന്‍

ഹൈദരാബാദ്: ഒന്നരയേക്കറില്‍ വിശാലമായ പാര്‍ക്കാണ് തെലങ്കാന സര്‍ക്കാര്‍ വളര്‍ത്തുനായ്ക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യപാര്‍ക്കാണ് ഹൈദരാബാദില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഒരുകോടിയിലേറെ രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തിങ്കളാഴ്ച തുറന്ന് കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുല്‍ത്തകിടികളും സ്പ്ലാഷ് പൂളുകളും നായ്ക്കള്‍ക്കായി പ്രത്യേക ജിം വരെയുള്ള അന്താരാഷ്ട്ര പാര്‍ക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. പത്ത് രൂപയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ്. 

ഇത്തരത്തില്‍ പാര്‍ക്കുണ്ടാക്കുന്നത് വഴി നായ്ക്കളെയും കൊണ്ട് റോഡില്‍ മോണിംങ് വാക്കിനിറങ്ങുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ സൗകര്യമാകുമെന്ന കോര്‍പറേഷന്റെ നിര്‍ദ്ദേശത്തോട് ജനങ്ങള്‍ നല്ല രീതിയില്‍ പ്രതികരിച്ചതോടെയാണ് പ്രൊജക്ടുമായി തെലങ്കാന സര്‍ക്കാര്‍ മുന്നോട്ട് പോയത്. 
പാര്‍ക്ക് വരുന്നതോടെ വളര്‍ത്തുനായ്ക്കളുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുമെന്നും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്നുമാണ് മൃഗസ്‌നേഹികള്‍ പറയുന്നത്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com