പാമ്പുകളെ കളിപ്പാട്ടമാക്കി മൂന്ന് വയസ്സുകാരന്‍; ശ്വാസം മരവിപ്പിക്കുന്ന വിഡിയോ

പാമ്പുകളെ കളിപ്പാട്ടമാക്കി മൂന്ന് വയസ്സുകാരന്‍ - ശ്വാസം മരവിപ്പിക്കുന്ന വിഡിയോ
പാമ്പുകളെ കളിപ്പാട്ടമാക്കി മൂന്ന് വയസ്സുകാരന്‍; ശ്വാസം മരവിപ്പിക്കുന്ന വിഡിയോ


പാമ്പിനെ പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ ഇത്ര പ്രായത്തില്‍ യാതൊരു ഭയവുമില്ലാതെ ഈ കുഞ്ഞ് പാമ്പിനെ പിടിക്കുന്നത് കണ്ടാല്‍ ആരും മൂക്കത്തു വിരല്‍വെച്ച് പോകും. ഒരു കൂട്ടം പാമ്പുകള്‍ക്ക് നടുവില്‍ നിന്ന് ഓരോന്നിന്റെയും വാലില്‍ നോക്കി പിടിച്ച് പോക്കിയെടുത്തു കളിക്കുകയാണ് ഈ ബാലന്‍. പിന്നീട് കുളായി
അതിനെ തൂക്കി എടുത്ത് ഒരു ബാഗിലാക്കുന്നു. ചൈനയിലെ മൂന്ന് വയസ്സുകാരനാണ് കഥാപാത്രം. 

നിലത്തു മുടിയിട്ട കാര്‍പ്പെറ്റിനടിയില്‍ നിന്ന് പാമ്പുകളെ പിടിച്ചെടുത്ത് പിതാവിന്റെ കൈകളിലുള്ള ബാഗിലാക്കാനുള്ള തിരക്കിലാണ് കക്ഷി. ബാലന്റെ പിതാവിന് പാമ്പുകളെ പരിപാലിക്കുന്ന ജോലിയുണ്ട്. മൂന്നു വയസിനോടടുത്തു പ്രായം തോന്നിക്കുന്ന കുട്ടി, പാമ്പുകളെ കൂട്ടമായി മൂടിയിട്ടിടിത്തു നിന്നാണ് വാലില്‍ പിടിച്ചു വലിച്ചു കൊണ്ടുവരുന്നത്. അവന്റെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം ഈ പാമ്പുകളാണെന്ന് മാതാവും പറയുന്നു. എന്നാല്‍ കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com