ബോളിടാന്‍ പറ്റാതെ കണ്ണീര്‍ വാര്‍ത്ത് കുഞ്ഞിപ്പെങ്ങള്‍, ഉമ്മ കൊടുത്ത് അവളെ എടുത്തുയര്‍ത്തി ചേട്ടന്‍; ഈ വീഡിയോ നിങ്ങളുടെ ഹൃദയം നിറയ്ക്കും

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ആങ്ങളയുടേയും പെങ്ങളുടേയും ബാസ്‌ക്റ്റ് ബോള്‍ കളി
ബോളിടാന്‍ പറ്റാതെ കണ്ണീര്‍ വാര്‍ത്ത് കുഞ്ഞിപ്പെങ്ങള്‍, ഉമ്മ കൊടുത്ത് അവളെ എടുത്തുയര്‍ത്തി ചേട്ടന്‍; ഈ വീഡിയോ നിങ്ങളുടെ ഹൃദയം നിറയ്ക്കും


വള്‍ കരഞ്ഞപ്പോള്‍ ചേര്‍ത്തു നിര്‍ത്തി കവിളില്‍ ഉമ്മ കൊടുത്തു. ബാസ്‌കറ്റ് കോര്‍ട്ടില്‍ ബോള്‍ ഇടാനായി കുഞ്ഞു പെങ്ങളെ എടുത്തുയര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ആങ്ങളയുടേയും പെങ്ങളുടേയും ബാസ്‌ക്റ്റ് ബോള്‍ കളി. സഹോദര സ്‌നേഹത്തിന്റെ ശക്തി വിളിച്ചോതുന്നതാണ് കൊച്ചു വീഡിയോ. 

ബാസ്‌കറ്റ് കോര്‍ട്ടില്‍ ബോള്‍ ഇടാനുള്ള കഠിനശ്രമത്തിലാണ് അനുജത്തി. അവള്‍ക്ക് പ്രോത്സാഹനവുമായി ചേട്ടന്‍ തൊട്ടടുത്തു നില്‍ക്കുന്നുണ്ട്. എന്നാല്‍ അനിയത്തിക്കുട്ടി ഇട്ട ബോള്‍ കോര്‍ട്ടില്‍ വീണില്ല. അത് കണ്ട് അവള്‍ കരയാന്‍ തുടങ്ങി. അതിനിടെ ചേട്ടന്‍ അവളെ ചേര്‍ത്തു നിര്‍ത്തി ഉമ്മവെക്കുകയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ കാണാം. പക്ഷേ സങ്കടം സഹിക്കാതെ അവള്‍ കരച്ചില്‍ തുടരുകയാണ്. ഇത് കണ്ട് അനിയത്തിയുടെ കൈയില്‍ വീണു പോയ ബോള്‍ എടുത്തു നല്‍കി. എന്നിട്ട് അവളെ ഉയര്‍ത്തി കോര്‍ട്ടില്‍ ബോളിടാന്‍ ചേട്ടന്‍ സഹായിച്ചു. കളി ജയിച്ചതോടെ അനിയത്തിക്കുട്ടി ഹാപ്പിയായി. കരച്ചിലൊക്കെ മാറി ചിരി തെളിഞ്ഞു. അനിയത്തിയുടെ ചിരി കണ്ട് ചേട്ടനും ചിരിച്ചു. കൂടെ കവിളത്ത് കുഞ്ഞ് ഉമ്മയും. 

കുട്ടികളുടെ അമ്മയാണ് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com