മനുഷ്യനെ പോലെ ശ്വസിക്കുന്ന കാട്?; അത്ഭുത പ്രതിഭാസത്തിന്റെ ചുരുളഴിച്ച് ശാസ്ത്രലോകം, വീഡിയോ  വൈറല്‍ 

കാനഡയിലെ ക്യൂബെക് എന്ന സ്ഥലത്ത് നിന്നുളള ഈ ദൃശ്യത്തിന്റെ സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം
മനുഷ്യനെ പോലെ ശ്വസിക്കുന്ന കാട്?; അത്ഭുത പ്രതിഭാസത്തിന്റെ ചുരുളഴിച്ച് ശാസ്ത്രലോകം, വീഡിയോ  വൈറല്‍ 

നുഷ്യനെ പോലെ ശ്വസിക്കുന്ന ഭൂമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാനഡയിലെ ക്യൂബെക് എന്ന സ്ഥലത്ത് നിന്നുളള ഈ ദൃശ്യത്തിന്റെ സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. 

കാനഡയിലെ ക്യുബെക് റീജിയണിലെ സ്‌കെര്‍ കോര്‍ പ്രവിശ്യയിലെ വനത്തിനുളളില്‍നിന്നാണ് ഈ വൈറല്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇത് വ്യാജമാണ് എന്ന തരത്തിലും വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഫോബ്‌സാണ് ഇതിന്റെ ശാസ്ത്രീയവശം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാറ്റാണ് ഈ അത്ഭുത പ്രതിഭാസത്തിനുകാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. 

ശക്തിയേറിയ കൊടുങ്കാറ്റില്‍ മണ്ണ് വെളളം കൊണ്ട് നിറയുന്നതോടെ  ഈര്‍പ്പമുളളതാക്കും. ശക്തമായ കാറ്റ് വീശി അടിക്കുമ്പോള്‍ വേരുകള്‍ക്കൊപ്പം മണ്ണും ഉയര്‍ന്നുപൊങ്ങും. അങ്ങനെയാണ് ഈ പ്രതിഭാസം ഉണ്ടാകുന്നതെന്നാണ് ഫോബ്‌സിന്റെ റിപ്പോര്‍ട്ട്.

വൈറലായ ഈ വീഡിയോ ഇതിനോടകം 30 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com