സൈഫയ്ക്ക് 12 വയസ്സ്, സ്‌കൂളിന്റെ പടി പോലും കണ്ടിട്ടില്ല; പക്ഷെ ഇക്കുറി ബോര്‍ഡ് പരീക്ഷയ്ക്ക് ഈ മിടുക്കിയുമുണ്ട് 

പരീക്ഷയില്‍ യോഗ്യത നേടാനുള്ള പ്രായപരിധി 14വയസ്സാണെങ്കിലും യോഗ്യതാ പരീക്ഷയിലെ മികച്ച പ്രകടനം സൈഫയ്ക്ക് ബോര്‍ഡ് പരീക്ഷയ്ക്കുള്ള വഴി തുറന്നു
സൈഫയ്ക്ക് 12 വയസ്സ്, സ്‌കൂളിന്റെ പടി പോലും കണ്ടിട്ടില്ല; പക്ഷെ ഇക്കുറി ബോര്‍ഡ് പരീക്ഷയ്ക്ക് ഈ മിടുക്കിയുമുണ്ട് 

ത്തവണ നടക്കുന്ന പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയ്ക്കുവേണ്ടി ഒരുങ്ങിയിരിക്കുകയാണ്  12കാരിയായ സൈഫാ ഖാതൂന്‍. ഹൗറ ജില്ലയില്‍ നിന്നുള്ള സൈഫാ ഇക്കലയളവിനിടയില്‍ ഒരിക്കല്‍പോലും സ്‌കൂളില്‍ പോയിട്ടില്ല. പഠനം മുഴുവന്‍ വീട്ടിലിരുന്നുതന്നെ. പരീക്ഷയില്‍ യോഗ്യത നേടാനുള്ള പ്രായപരിധി 14വയസ്സാണെങ്കിലും യോഗ്യതാ പരീക്ഷയിലെ മികച്ച പ്രകടനം സൈഫയ്ക്ക് ബോര്‍ഡ് പരീക്ഷയ്ക്കുള്ള വഴി തുറന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും യോഗ്യതാപരീക്ഷയില്‍ വളരെ മികച്ച നിലയില്‍ സൈഫ പ്രകടനം കാഴ്ചവച്ചെന്നും ബംഗാള്‍ ബോര്‍ഡ് പ്രസിഡന്റ് കല്യാണ്‍മോയ് ഗാംഗുലി പറയുന്നു. യോഗ്യതാ പരീക്ഷയില്‍ 52 ശതമാനം മാര്‍ക്കാണ് സൈഫ നേടിയത്. 

സൈഫയ്ക്ക് മുമ്പ് ഇത്തരത്തില്‍ ഒരു കുട്ടി പരീക്ഷയ്ക്കിരുന്നത് 1991ലാണ്. കഴിഞ്ഞ വര്‍ഷം 11കാരനായ ഹരിയാന സ്വദേശി അഗസ്ത്യാ ജയിസ്വാള്‍ ബോര്‍ഡ് പരീക്ഷ വിജയിച്ചതും വാര്‍ത്തയായിരുന്നു. 63ശതമാനം മാര്‍ക്കോടെ പരീക്ഷ ജയിച്ച അഗസ്ത്യ ബോര്‍ഡ് പരീക്ഷ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com