വഴങ്ങാത്തതിനാല്‍ പരസ്യമായി അപമാനിച്ചു; സംഗീതജ്ഞനായ രവികിരണിനും അച്ഛനും സഹോദരനുമെതിരെ മീ ടു ആരോപണം

വഴങ്ങാത്തതിനാല്‍ പരസ്യമായി അപമാനിച്ചു - സംഗീതജ്ഞനായ രവികിരണിനും അച്ഛനും സഹോദരനുമെതിരെ മീ ടു ആരോപണം
വഴങ്ങാത്തതിനാല്‍ പരസ്യമായി അപമാനിച്ചു; സംഗീതജ്ഞനായ രവികിരണിനും അച്ഛനും സഹോദരനുമെതിരെ മീ ടു ആരോപണം

ചെന്നൈ:  പ്രശസ്ത കര്‍ണാടക സംഗീതഞ്ജനും ചിത്രവീണ വാദകനുമായ രവി കിരണ്‍, സഹോദരന്‍ ശശി കിരണ്‍, പിതാവ് നരസിംഹന്‍ എന്നിവര്‍ക്കെതിരെ മീടു ആരോപണങ്ങള്‍. 18 വയസ്സുള്ളപ്പോള്‍ തന്നെ ലൈംഗിക താല്‍പര്യത്തോടെ രവികിരണ്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്ന അരോപണവുമായാണ് മുന്‍ സംഗീത വിദ്യാര്‍ഥി രംഗത്തെത്തിയത്. 

വഴങ്ങാത്തതിനാല്‍ പരസ്യമായി അപമാനിച്ചു, അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമാണ് പരാതി.സഹികെട്ടു സംഗീതപഠനം നിര്‍ത്തിയപ്പോള്‍ ഇ-മെയിലിലൂടെയും ഫോണ്‍ വഴിയും ഭീഷണി തുടര്‍ന്നതായും പരാതിയില്‍ പറയുന്നു പറയുന്നു.  2008ലെ സംഭവത്തെക്കുറിച്ചു സാമൂഹിക പ്രവര്‍ത്തക രാധിക ഗണേശിനോടു വെളിപ്പെടുത്തിയ കാര്യങ്ങള്‍ അവരാണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതു ശരിവച്ചു രവി കിരണിന്റെ മുന്‍ ശിഷ്യനും സമാനമായ പോസ്റ്റുമായി രംഗത്തെത്തി. 

തുടര്‍ന്ന്, മറ്റൊരു യുവതിയും സമാന ആരോപണമുന്നയിച്ചു. നരസിംഹനും ശശിക്കുമെതിരെ രംഗത്തെത്തിയതു പ്രമുഖ സംഗീതജ്ഞരായ സ്ത്രീകളാണ്. പേരു വെളിപ്പെടുത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com