സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തതിനാൽ ഈ കർഷകന് പൈലറ്റാകാനായില്ല, പക്ഷേ ഒരു വിമാനം നിർമിച്ചു!

വിമാനം പറത്തുകയെന്ന ആ​ഗ്രഹം സഫലമാകാതെ വന്നപ്പോൾ സ്വന്തമായൊരു വിമാനം തന്നെ നിർമിച്ചിരിക്കുകയാണ് ഷൂ യു
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തതിനാൽ ഈ കർഷകന് പൈലറ്റാകാനായില്ല, പക്ഷേ ഒരു വിമാനം നിർമിച്ചു!

ടക്കുകിഴക്കൻ ചൈനയിലെ കൈയുവാനിലുള്ള ഷൂ യു എന്ന കർഷകൻ കുട്ടിക്കാലത്ത് ഒരു പൈലറ്റാകുന്നത് സ്വപ്നം കണ്ടിരിക്കാം. സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ സാധിക്കാതെ കൃഷിക്കാരനും വെൽഡിങ് ജോലിക്കാരനുമൊക്കെയാകാനായിരുന്നു അയാളുടെ യോ​ഗം. പക്ഷേ തന്റെ ഉള്ളിലെ വൈമാനിക മോഹത്തെ അങ്ങനെ ഉപേക്ഷിക്കാൻ അയാൾ തയ്യാറായില്ല. വിമാനം പറത്തുകയെന്ന ആ​ഗ്രഹം സഫലമാകാതെ വന്നപ്പോൾ സ്വന്തമായൊരു വിമാനം തന്നെ നിർമിച്ചിരിക്കുകയാണ് ഷൂ യു. അങ്ങനെ തന്റെ ആകെയുള്ള സമ്പാദ്യമായ 3,74,000 ഡോളർ കൂട്ടിവച്ച് വിമാനം നിർമിച്ച് അത്ഭുതമായി മാറിയിരിക്കുകയാണിപ്പോൾ ഷൂ യു. 

എയർ ബസ് എ 320ന്റെ മാതൃകയാണ് ഷൂ നിർമാണത്തിനായി തിരഞ്ഞെടുത്തത്. 2017ൽ അഞ്ച് പേരുടെ സഹായത്തോടെ ആരംഭിച്ച നിർമാണം ഇപ്പോൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. യഥാർഥ എയർ ബസ് എ 320ന്റെ എട്ടിലൊന്ന് വലിപ്പത്തിലാണ് ഷൂ യു തന്റെ വിമാനം നിർമിച്ചിരിക്കുന്നത്. 

60 ടൺ സ്റ്റീൽ ഉപയോ​ഗിച്ച് ചിറകുകളും കോക്പിറ്റും എൻജിനുകളും അടക്കമുള്ള പൂർണമായൊരു വിമാനം തന്നെ നിർമിച്ചു. വീട്ടിൽ തന്നെ നിർമിച്ച ഈ വിമാനം പക്ഷേ ഉടനെയൊന്നും പറത്താൻ ഷൂ യുവിന് ഉദ്ദേശമില്ല. പകരം ഇതൊരു ഭക്ഷണശാലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഷൂ. 36 ഫസ്റ്റ് ക്ലാസ് കസേരകളാണ് അകത്ത് ഒരുക്കിയിരിക്കുന്നത്. ഷൂവിന്റെ ജീവിത വീക്ഷണം വളരെ ലളിതമാണ്. ഒരു കൈകൊണ്ട് പണം സമ്പാദിക്കുക. മറ്റൊരു കൈകൊണ്ട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമം നടത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com