നടുറോഡില്‍ തുണിയുരിഞ്ഞ് ഡാന്‍സ് കളിച്ച് മണവാളന്‍; വധു മുഖം പൊത്തി, കൂട്ടുകാര്‍ ആര്‍ത്തുവിളിച്ചു (വീഡിയോ കാണാം)

കല്യാണം കഴിഞ്ഞ വീട്ടിലേക്ക് പോകുന്ന വഴി കൂട്ടുകാര്‍ തയാറാക്കിയ പെട്ടിഓട്ടോയില്‍ നിന്നുകൊണ്ടാണ് വസ്ത്രം ഊരി വരന്‍ ആടിത്തിമിര്‍ത്തത്
നടുറോഡില്‍ തുണിയുരിഞ്ഞ് ഡാന്‍സ് കളിച്ച് മണവാളന്‍; വധു മുഖം പൊത്തി, കൂട്ടുകാര്‍ ആര്‍ത്തുവിളിച്ചു (വീഡിയോ കാണാം)

വിവാഹം ആഘോഷമാക്കാന്‍ ഏതറ്റം വരെ പോകാനും യുവാക്കള്‍ റെഡിയാണ്. ചെറിയ തമാശകളുമായി സുഹൃത്തുക്കള്‍ കൂടി ചേരുന്നതോടെ ആഘോഷം കൊഴുക്കും. എന്നാല്‍ സ്വന്തം കല്യാണത്തിന് നടുറോഡില്‍ തുണിഅഴിച്ച് ആഘോഷിക്കുന്ന ഒരു മണവാളന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

കല്യാണം കഴിഞ്ഞ വീട്ടിലേക്ക് പോകുന്ന വഴി കൂട്ടുകാര്‍ തയാറാക്കിയ പെട്ടിഓട്ടോയില്‍ നിന്നുകൊണ്ടാണ് വസ്ത്രം ഊരി വരന്‍ ആടിത്തിമിര്‍ത്തത്. ഇത് കണ്ട് വധുയും കൂട്ടുകാരും ഞെട്ടി. കെട്ടിയവന്റെ ഡാന്‍സ് കണ്ട് ഭാര്യ മുഖം പൊത്തി. ആദ്യം ഷര്‍ട്ടും പിന്നീട് മുണ്ടും ഊരിമാറ്റിയായിരുന്നു വരന്റെ പ്രകടനം. കൂട്ടുകാര്‍ ആര്‍പ്പുവിളിക്കുന്നുണ്ടെങ്കിലും കൂട്ടുകാരന്റെ അമിതാവേശം അവരെയും ഞെട്ടിച്ചു. അളിയാ മുണ്ടെടുത്ത് ഉടുക്കടാ എന്ന് കൂട്ടുകാര്‍ വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ആടിത്തിമിര്‍ക്കുകയാണ് മണവാളന്‍. 

എന്തായാലും ഇത്രയും വലിയ സന്തോഷ പ്രകടനം ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പേരും പറയുന്നത്. വീഡിയോയ്ക്ക് എതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. പൊതുസ്ഥലത്ത് തുണി അഴിച്ച് ഡാന്‍സ്‌കളിച്ചതിന് നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ മണവാളനെ പിന്തുണയ്ക്കുന്നവരും കുറവല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com