സാന്താ ക്ലോസ്, മണ്ടന്‍നാട്, ചൂടന്‍ കാപ്പി... വിചിത്രമായ പേരുകളുള്ള നഗരങ്ങള്‍

നഗരത്തിനുള്ളിലെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനായി എന്റര്‍കോഴ്‌സ് എന്ന ബോര്‍ഡ് സ്ഥാപിച്ചത് പ്രദേശവാസികള്‍ ഇന്റര്‍കോഴ്‌സാക്കി മാറ്റിയെന്നാണ് ചരിത്രം!
സാന്താ ക്ലോസ്, മണ്ടന്‍നാട്, ചൂടന്‍ കാപ്പി... വിചിത്രമായ പേരുകളുള്ള നഗരങ്ങള്‍

ലോക നഗര ദിനമാണ് ഇന്ന്. എന്നാല്‍പ്പിന്നെ വിചിത്രമായ പേരുകളുള്ള ചില നഗരങ്ങളുടെ പേര് ആവാം. 


സാന്താ ക്ലോസ്
ക്രിസ്മസ് രാത്രിയില്‍ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിന്റെ പേരില്‍ ഒരു നഗരമോ? കെട്ടുകഥയല്ല, സിറ്റി ഓഫ് സാന്താ ക്ലോസുണ്ടായ കഥ ഇങ്ങനെയാണ്.ഇന്ത്യാനയെന്ന കുഞ്ഞന്‍ രാജ്യത്തിന്റെ തെക്ക്  പടിഞ്ഞാറ് ഭാഗത്തുള്ള നഗരമാണ് സാന്താ ഫേ. നഗരം സ്ഥാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒരു പോസ്റ്റ് ഓഫീസൊക്കെ വേണ്ടേ എന്ന് നാട്ടുകാര്‍ക്ക് തോന്നിയത്.

സാന്താ ഫേ എന്ന പേര് തന്നെ നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അതേ പേരില്‍ പോസ്റ്റ് ഓഫീസ് ഉണ്ടെന്നായി അധികാരികള്‍. അങ്ങനെ പല പേരുകളും ഉയര്‍ന്ന് വന്നു. പക്ഷേ ഒന്നും എല്ലാവര്‍ക്കും ഇഷ്ടമായില്ല. ഒടുവിലൊരു ക്രിസ്മസ് തലേന്ന് കുട്ടികളാണ് നമ്മുടെ നഗരത്തിന് സാന്താ ക്ലോസെന്ന് പേരിടാമെന്ന് പറഞ്ഞത്. കേട്ടവരൊക്കെ ഹാപ്പി. ഈ ക്രിസ്മസിന്റെ ഏറ്റവും വലിയ സമ്മാനം അതാവട്ടെയെന്ന് അധികാരികളും സമ്മതം മൂളി. ഒരു നഗരത്തിന്റെ പേരിടല്‍ ചടങ്ങായിരുന്നു ആ ക്രിസ്മസ് രാത്രി.

ഇഡിയറ്റ് വില്ലെ

പോര്‍ട്ട്‌ലന്റിലെ മരക്കച്ചവടക്കാര്‍ താമസിച്ചിരുന്ന പ്രദേശമായിരുന്നു റൈന്‍ ക്യാമ്പ്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു തടിക്കൂപ്പെ നിന്നിരുന്നത്. മണ്ടന്‍മാര്‍ മാത്രമേ ആ പൊട്ടസ്ഥലത്ത് ജോലിക്ക് പോകുകയുള്ളൂവെന്ന നാട്ടുകാരുടെ പറച്ചിലാണ് ക്രമേണെ റൈന്‍ ക്യാമ്പിന് മണ്ടന്‍ നാട്' ഇഡിയറ്റ്വില്ലേ എന്ന പേര് വീഴാന്‍ കാരണമായത്.

ഇന്റര്‍ കോഴ്‌സ്!
1814ലാണ് പെനിസില്‍വാനിയയിലെ ക്രോസ് കീസ് എന്ന ചെറുനഗരം പേര് പരിഷ്‌കരിച്ചത്. നഗരത്തിനുള്ളിലെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനായി എന്റര്‍കോഴ്‌സ് എന്ന ബോര്‍ഡ് സ്ഥാപിച്ചത് പ്രദേശവാസികള്‍ ഇന്റര്‍കോഴ്‌സാക്കി മാറ്റിയെന്നാണ് ചരിത്രം.

ഹോട്ട് കോഫി
മിസിസിപ്പിയിലാണ് ചൂടന്‍കാപ്പിയുള്ളത്. അതെന്താ വേറെങ്ങുമില്ലേയെന്ന് ചോദിക്കാന്‍ വരട്ടെ. മിസിസിപ്പിയിലെ ഈ കുഞ്ഞന്‍ നഗരത്തില്‍ ചൂട് കാപ്പിയും ബിസ്‌കറ്റുകളും വിറ്റിരുന്ന ലെവി ഡേവിസ് എന്നൊരാളുണ്ടായിരുന്നു.

യാത്ര ചെയ്ത് തണുത്ത് വിറച്ച് വരുന്നവര്‍ക്ക് ചൂട് കാപ്പി നല്‍കി വന്നതോടെ വഴിയോര സത്രം ഹോട്ട്‌കോഫി എന്നറിയപ്പെടാന്‍ തുടങ്ങി. അങ്ങനെ ഹോട്ട്‌കോഫി കിട്ടുന്ന കടയുള്ള നഗരം ഹോട്ട്‌കോഫിയായി മാറി
84
 തടവുപുള്ളികള്‍ക്ക് മാത്രമല്ല,  നഗരങ്ങള്‍ക്കും നമ്പരുകളാണ് ഉള്ളതെങ്കിലോ? പിറ്റ്‌സ്ബര്‍ഗിലെ ഒരു വിഭാഗം ആളുകള്‍ താമസിച്ചിരുന്ന സ്മിത്വില്ലെയാണ് പോസ്‌റ്റോഫീസ് പേര് മാറ്റേണ്ടി വന്നതോടെ നഗരം സ്ഥിതി ചെയ്യുന്ന 84 ആം മൈല്‍ തന്നെ പേരായി സ്വീകരിച്ചത്.

ബാള്‍ട്ടിമോറിനും ഒഹിയോ റെയില്‍റോഡിനും 84 മൈല്‍ ദൂരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അര്‍ത്ഥവത്തായ പേര് മാറ്റമായിരുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com