ആ കുഞ്ഞു മിടുക്കനെ സോഷ്യല്‍ മീഡിയ കണ്ടെത്തി; ഇനി വേണ്ടത് കനിവിന്റെ കരങ്ങള്‍

ഹോട്ടല്‍  ജീവനക്കാരനായ രാഘവന്റെയും ബിന്ദുവിന്റെയും മകനാണ് വൈശാഖ്. വൈശാഖിന്റെ കണ്ണിന് കാഴ്ച കുറവാണെന്നും ചികിത്സിക്കാന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണ്
ആ കുഞ്ഞു മിടുക്കനെ സോഷ്യല്‍ മീഡിയ കണ്ടെത്തി; ഇനി വേണ്ടത് കനിവിന്റെ കരങ്ങള്‍

വാതില്‍ തുറക്കൂ നീ കാലമേ ...എന്ന പാട്ട് ഗംഭീരമായി പാടുന്ന കുട്ടിയ്ക്കായുള്ള അന്വേഷണമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നടന്നത്. വരികളൊന്നും അത്ര കൃത്യമല്ലെങ്കിലും പാട്ടില്‍ രസം പിടിച്ച് ആളുകള്‍ വീഡിയോ പങ്കുവച്ചതോടെയാണ് കുഞ്ഞുഗായകനാരാണ് എന്ന ചോദ്യമുയര്‍ന്നത്. അതൊരു ചലഞ്ചായതോടെ കാസര്‍കോട് ബളാലില്‍ നിന്ന് വൈശാഖെന്ന കുഞ്ഞുഗായകനെ കണ്ടെത്തുകയായിരുന്നു.

ഹോട്ടല്‍  ജീവനക്കാരനായ രാഘവന്റെയും ബിന്ദുവിന്റെയും മകനാണ് വൈശാഖ്. വൈശാഖിന്റെ കണ്ണിന് കാഴ്ച കുറവാണെന്നും ചികിത്സിക്കാന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണ് എന്നും ഫേസ്ബുക്കില്‍ ഇതിനെ കുറിച്ച് പോസ്റ്റിട്ട വിപിന്‍ കുറിച്ചു. 

കുട്ടി ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന് തിരിച്ചറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. കേട്ടുപഠിക്കുന്ന പാട്ടുകള്‍ കൃത്യമായി പാടാറുണ്ടെന്നും നാടന്‍ പാട്ടുകളാണ് കൂടുതല്‍ ഇഷ്ടമെന്നും വൈശാഖിന്റെ അച്ഛന്‍ പറയുന്നു. രാഘവന്‍ തന്നെയാണ് ആദ്യം മകന്‍ പാടുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നത്. ഇത് പിന്നീട് വൈറലായി മാറുകയായിരുന്നു.

നല്ല ചികിത്സ കിട്ടിയില്‍ കുട്ടിയുടെ കാഴ്ചക്കുറവ് പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരും.
കാസര്‍കോട് ചേമ്പച്ചേരി എഎല്‍പി സ്‌ക്കൂളില്‍ ഒന്നാം ക്ലാസിലാണ് വൈശാഖ് പഠിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com