സ്‌ട്രൈറ്റണ്‍ ചെയ്തതിനാല്‍ മുടി കൊഴിച്ചിലുണ്ടായി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: ബ്യൂട്ടിപാര്‍ലര്‍ ഉടമയ്‌ക്കെതിരെ കേസ്

ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പാര്‍ലര്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.
സ്‌ട്രൈറ്റണ്‍ ചെയ്തതിനാല്‍ മുടി കൊഴിച്ചിലുണ്ടായി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: ബ്യൂട്ടിപാര്‍ലര്‍ ഉടമയ്‌ക്കെതിരെ കേസ്

ബെംഗളൂരു: മുടി സ്‌ട്രൈറ്റനിംഗ് ചെയ്ത ശേഷം കൊഴിഞ്ഞ് പോയതില്‍ മനം നൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുടകിലെ മഡിക്കെരിയിലാണ് സംഭവം. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പാര്‍ലര്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.

മൈസൂരുവില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി ആയിരുന്നു നേഹ ഗംഗമ്മ. ബല്ലേലയിലെ പുഴക്കരയില്‍ നേഹയുടെ മൃതദേഹം അടിഞ്ഞത് ഞായറാഴ്ച. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാവാം എന്ന് പറഞ്ഞത് അച്ഛനും അമ്മയുമാണ്. അതിനുളള കാരണങ്ങളും അവര്‍ പൊലീസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ടാഴ്ചയായി മുടി ധാരാളമായി കൊഴിയുന്നതില്‍ വിഷമത്തിലായിരുന്നു നേഹ. സൗന്ദര്യകാര്യത്തില്‍ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹയ്ക്ക് കോളേജില്‍ പോകാന്‍ തന്നെ ബുദ്ധിമുട്ടായി. കഴിഞ്ഞ മാസം 21ന് മൈസൂരുവിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍വച്ച് മുടി സ്‌െ്രെടറ്റന്‍ ചെയ്തത് മുതലാണ് ധാരാളമായി കൊഴിയാന്‍ തുടങ്ങിയത്. അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് പാടുകളും വന്നു.

ബന്ധുക്കളോടും അടുത്ത സുഹൃത്തുകളോടും ഇക്കാര്യം നേഹ പറഞ്ഞിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് മഡിക്കെരിയില്‍ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി കോളേജിലേക്ക് പോയി.ബുധനാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.

ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരുടെ പിഴവാണ് മകളെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.പാര്‍ലര്‍ ഉടമെക്കെതിരെ ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സ്‌െ്രെടറ്റനിങ്ങിന് രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതിലും തല ചൂടാക്കിയതിലും പറ്റിയ അബദ്ധമാണ് മുടി ധാരാളമായി കൊഴിയാന്‍ ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com