ആകാശത്ത് നിന്ന് 'സ്വര്‍ണമത്സ്യങ്ങള്‍' തടാകത്തിലേക്ക് പറന്നിറങ്ങുന്നു; വീഡിയോ കാണാം

ശുദ്ധജല മത്സ്യങ്ങള്‍ ആകാശത്ത് നിന്ന് തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ചയാണ് യൂറ്റാനിവാസികളെ ആവേശം കൊളളിക്കുന്നത്.
ആകാശത്ത് നിന്ന് 'സ്വര്‍ണമത്സ്യങ്ങള്‍' തടാകത്തിലേക്ക് പറന്നിറങ്ങുന്നു; വീഡിയോ കാണാം

വാഷിംഗ്ടണ്‍:  ആകാശത്ത് നിന്ന് സ്വര്‍ണമത്സ്യങ്ങള്‍ പറന്നിറങ്ങും. പഴമക്കാര്‍ അതിശയോക്തി കലര്‍ത്തി പറയുന്ന ഇത്തരം കാര്യങ്ങള്‍ നമ്മളില്‍ പലരും ഇമവെട്ടാതെ കേട്ടിരുന്നു കാണും. സമാനമായ സംഭവമാണ് അമേരിക്കയില്‍ വര്‍ഷങ്ങളായി നടന്നുവരുന്നത്. 

അമേരിക്കയിലെ യൂറ്റാ നിവാസികള്‍ വര്‍ഷങ്ങളായി ഓഗസ്റ്റിനായി കാത്തിരിക്കുന്നത് പതിവാണ്. എന്തിന് എന്നതായിരിക്കും അടുത്ത ചോദ്യം. വിചിത്രമായ ഒരു കാഴ്ച കാണാനാണ് ഈ കാത്തിരിപ്പ്. ശുദ്ധജല മത്സ്യങ്ങള്‍ ആകാശത്ത് നിന്ന് തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ചയാണ് ഇവരെ ആവേശം കൊളളിക്കുന്നത്. തടാകത്തിന് മുകളില്‍ നിലയുറപ്പിച്ച വിമാനത്തില്‍ നിന്നാണ് മീനുകളെ താഴേക്ക് വര്‍ഷിക്കുക. ആയിരക്കണക്കിന് മത്സ്യങ്ങളെയാണ് ഇങ്ങനെ വര്‍ഷം തോറും വിമാനത്തില്‍ കൊണ്ടുവന്ന് തടാകത്തില്‍ തള്ളുക.സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. 

വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് യൂറ്റാ. ഇവിടത്തെ മലയിടുക്കുകളിലെ തടാകങ്ങള്‍ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. സഞ്ചാരികള്‍ക്ക് ഇവിടെ മത്സ്യബന്ധനം നടത്തി അത് പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യമുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും പലയിടങ്ങളില്‍ നിന്നായി ഈ തടാകത്തിലേക്ക് ഇത്തരത്തില്‍ മത്സ്യങ്ങളെത്തിക്കുന്നത്. 

ഇത് കാണാനായി മാത്രം ഇങ്ങോട്ടേക്ക് നിരവധി പേരാണ് എത്തുന്നത്. റോഡ് മാര്‍ഗം മത്സ്യങ്ങളെ എത്തിക്കുന്നത് നഷ്ടസാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്താണ് വിമാനത്തില്‍ നിന്നും മീനുകളെ വര്‍ഷിക്കുന്നതെന്ന് പ്രകൃതി വിഭവ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com