അലിസണ്‍ ഇപ്പോഴും നൃത്തം ചെയ്യുകയാണ്: അന്ന് നിറവയറാണെങ്കില്‍ ഇന്നൊരു കൈക്കുഞ്ഞാണെന്ന് മാത്രം

നിറവയറുമായാണ് ഇവര്‍ കമ്പിയില്‍ തൂങ്ങി വളരെ മനോഹരമായി നൃത്തച്ചുവടുകള്‍ വെച്ചത്.
അലിസണ്‍ ഇപ്പോഴും നൃത്തം ചെയ്യുകയാണ്: അന്ന് നിറവയറാണെങ്കില്‍ ഇന്നൊരു കൈക്കുഞ്ഞാണെന്ന് മാത്രം

ലിസണ്‍ സ്ലിപ്‌സ് എന്ന പോള്‍ ഡാന്‍സറെ ആരും മറന്ന് കാണില്ല. ആറുമാസങ്ങള്‍ക്ക് മുന്‍പ് ഒരു മാര്‍ച്ച് മാസത്തില്‍ ആണ് അലിസണ്‍ പോള്‍ ഡാന്‍സ് ചെയ്യുന്ന ചില വീഡിയോകള്‍ വൈറല്‍ ആകാന്‍ തുടങ്ങിയത്. ഇത്രയും അധികം പോള്‍ ഡാന്‍സര്‍മാരുണ്ടായിട്ട് എന്തുകൊണ്ട് അലിസണ്‍ എന്നല്ലേ.. വ്യത്യാസമുണ്ട്. നിറവയറുമായാണ് ഇവര്‍ കമ്പിയില്‍ തൂങ്ങി വളരെ മനോഹരമായി നൃത്തച്ചുവടുകള്‍ വെച്ചത്.

അന്ന് ശ്വാസം അടക്കിപ്പിടിച്ചായിരുന്നു പലരും അലിസണിന്റെ നൃത്തം കണ്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീ ഇങ്ങനെ അഭ്യാസം കാണിച്ചാല്‍ കുഞ്ഞിന് എന്തിങ്കിലും പറ്റില്ലേ എന്നൊക്കെയായിരുന്നു എല്ലാവരുടെയും പേടി. എന്നാല്‍ അമ്മയും കുഞ്ഞും സുഗമായിത്തന്നെ ഇരിക്കുന്നുണ്ടെന്ന് ഒരു ചിത്രത്തിലൂടെ അറിയിച്ചിരിക്കുകയാണ് അലിസണ്‍. 

നിറവയറുമായി പോള്‍ ഡാന്‍സ് കളിക്കുമ്പോള്‍ പകര്‍ത്തിയ ഒരു ചിത്രത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പങ്കുവെച്ചിട്ടുള്ളത്. ഒരു വ്യത്യാസം മാത്രം, അന്ന് ഗര്‍ഭിണിയായിരുന്നു. ഇന്ന് ആ സ്ഥാനത്ത് അലിസണിന്റെ കുഞ്ഞ് കിടക്കുകയാണ്. 2018 മാര്‍ച്ചില്‍ ഉപയോഗിച്ച അതേ കോസ്റ്റിയൂം തന്നെയാണ് ഇന്നും അലിസണ്‍ ഉപയോഗിച്ചിട്ടുള്ളത്. 

തന്റെ കുടുംബത്തിന്റെയും ഡോക്ടറിടെയും പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു വയറും വെച്ച് അലിസണ്‍ നൃത്തം ചെയ്യാന്‍ തുടങ്ങിയത്. ഗര്‍ഭിണി ആയതിന് ശേഷം ആറാം മാസത്തിലാണ് അലിസണ് ഭാരം കൂടുതലാണെന്ന് ഡോക്ടര്‍ പറയുന്നത്. പിന്നീട് ഭാരം കുറയ്ക്കാനായി പലതരം വ്യായാമങ്ങള്‍ ആലോചനയില്‍ വന്നെങ്കിലും, ഒരു പോള്‍ ഡാന്‍സറായ അലിസണ്‍ എന്തുകൊണ്ട് അതുതന്നെ ചെയ്തുകൂടാ എന്ന് തീരുമാനിക്കുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com