അഞ്ചുവര്‍ഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സഞ്ജു; വിക്കറ്റ് കീപ്പറുടെ ഹൃദയം കവര്‍ന്നത് ചാരു

ഞങ്ങള്‍ ഒരുമിച്ച് ഏറെ സമയം ചെലവഴിച്ചുവെങ്കിലും പൊതുവഴിയിലൂടെ ഒരുമിച്ച് നടന്നിട്ടില്ല. തങ്ങളുടെ പ്രണയത്തിന് പച്ചക്കൊടി വീശിയ മാതാപിതാക്കള്‍ക്ക് നന്ദി 
അഞ്ചുവര്‍ഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സഞ്ജു; വിക്കറ്റ് കീപ്പറുടെ ഹൃദയം കവര്‍ന്നത് ചാരു

കൊച്ചി: ഫെയ്‌സ്ബുക്കിലൂടെ പ്രണയം തുറന്നു പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തിരുവനന്തപുരം സ്വദേശിനി ചാരുവാണ് വിക്കറ്റ് കീപ്പറുടെ മനസ്സ് കവര്‍ന്ന കൂട്ടുകാരി. അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്

വധുവിന് ആദ്യമയച്ച മെസേജിന്റെ സമയം ഉള്‍പ്പടെ പോസ്റ്റ് ചെയത സഞ്ജു പ്രണയത്തിന്റെ സന്തോഷവും മറച്ചുവെക്കുന്നില്ല. 2013 ഓഗസ്റ്റ് 22ന് രാത്രി 11 മണിക്കാണ് താന്‍ ആദ്യം ചാരുവിന് സന്ദേശം അയച്ചതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ചാരുവിന്റെ ഒപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് ഫെയ്‌സ്ബുക്കില്‍ പോസ്്റ്റിട്ടത്.

ഞങ്ങള്‍ ഒരുമിച്ച് ഏറെ സമയം ചെലവഴിച്ചുവെങ്കിലും പൊതുവഴിയിലൂടെ ഒരുമിച്ച് നടന്നിട്ടില്ല. തങ്ങളുടെ പ്രണയത്തിന് പച്ചക്കൊടി വീശിയ മാതാപിതാക്കള്‍ക്കും സഞ്ജു നന്ദി പറയുന്നു. ഡിസംബര്‍ 22നാണ് സജ്ജുവിന്റെ വിവാഹം. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ തേടുന്നതായും സഞ്ജു പോസ്റ്റില്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com