മാനസിക സമ്മര്‍ദ്ദം ഒട്ടുമില്ല. ഈ നഗരത്തില്‍ ഡാന്‍സ് ചെയ്താണ് ട്രാഫിക്ക് നിയന്ത്രണം (വീഡിയോ)

മാനസിക സമ്മര്‍ദ്ദം ഒട്ടുമില്ല - ഈ നഗരത്തില്‍ ഡാന്‍സ് ചെയ്താണ് ട്രാഫിക്ക് നിയന്ത്രണം 
മാനസിക സമ്മര്‍ദ്ദം ഒട്ടുമില്ല. ഈ നഗരത്തില്‍ ഡാന്‍സ് ചെയ്താണ് ട്രാഫിക്ക് നിയന്ത്രണം (വീഡിയോ)

ഭുവനേശ്വര്‍: ട്രാഫിക്ക് നിയന്ത്രണമെന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് ഏറെ വേണം ക്ഷമ. എന്നാല്‍ ഭുവനേശ്വറില്‍ ഒരു ഹോംഗാര്‍ഡ് ട്രാഫിക്ക് നിയന്ത്രിക്കുന്നത് ഡാന്‍സ് ചെയ്താണ്. സമ്മര്‍ദ്ദമൊന്നും ഇല്ലാതെ കൂളായാണ് ട്രാഫിക്ക് നിയന്ത്രിക്കുന്നത്. ഏതായാലും ഹോംഗാര്‍ഡിന്റെ ഈ ട്രാഫിക്ക് നിയന്ത്രിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

മുപ്പത്തിമൂന്ന് കാരനായ ഇയാളെ പൊലീസാണ് ട്രാഫിക്കിന്റെ ചുമതല ഏല്‍പ്പിച്ചത്. ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്. താന്‍ കൂളായി ട്രാഫിക്ക് നിയന്ത്രിക്കുന്നതോടെ ഡ്രൈവര്‍മാര്‍ക്കും കൂളായി വണ്ടിയോടിക്കാന്‍ കഴിയുമെന്നാണ് ഈ ഹോംഗാര്‍ഡിന്റെ വാദം.ശബ്ദകോലാഹലങ്ങളും മാലിന്യങ്ങളും നിറഞ്ഞ നിരത്തിലെ യാത്ര ബോറാക്കാതെ െ്രെഡവര്‍മാരെയും യാത്രക്കാരെയും രസിപ്പിക്കുന്നതിന് കൂടിയാണ് ഈ ഡാന്‍സ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com