ഇണയ്ക്ക് വേണ്ടി പോരടിച്ച് പെരുമ്പാമ്പുകള്‍ ; ( വീഡിയോ) 

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ ആണ്‍ വര്‍ഗത്തില്‍പ്പെട്ട രണ്ടു പെരുമ്പാമ്പുകള്‍ ഇണയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്
ഇണയ്ക്ക് വേണ്ടി പോരടിച്ച് പെരുമ്പാമ്പുകള്‍ ; ( വീഡിയോ) 

ബ്രിസ്‌ബെയ്ന്‍:  കാമുകിക്ക് വേണ്ടി കാമുകന്‍മാര്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതായുളള വാര്‍ത്തകള്‍ പതിവായി പുറത്തുവരാറുണ്ട്. എന്നാല്‍ മറ്റു ജീവിവര്‍ഗങ്ങളിലും സമാനമായ യുദ്ധം നടക്കുന്നതായുളള വാര്‍ത്തകള്‍ കേള്‍ക്കാനുളള സാധ്യത വിരളമാണ്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ ആണ്‍ വര്‍ഗത്തില്‍പ്പെട്ട രണ്ടു പെരുമ്പാമ്പുകള്‍ ഇണയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.കോസ്റ്റല്‍ കാര്‍പെറ്റ് വിഭാഗത്തില്‍പ്പെട്ട പാമ്പുകളാണ് ഇവ.

വീടിന്റെ സീലിങ്ങില്‍ നിന്ന് മുറിയുടെ താഴെക്ക് യാദൃശ്ചികമായി വീണ പാമ്പുകള്‍ പരസ്പരം പോരാടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ആദ്യം പരിഭ്രാന്തരായ വീട്ടുകാര്‍ക്ക് പിന്നിടാണ് ഇരുപാമ്പുകളും ഇണയെ അന്വേഷിക്കുന്നതായി മനസിലായത്. ഈ അന്വേഷണത്തിനിടയില്‍ രണ്ട് ആണ്‍പാമ്പുകള്‍ പരസ്പരം കൊത്ത് കൂടുന്നതാണ് ദൃശ്യങ്ങളിലുളളത്. ഇണയെ ആകര്‍ഷിക്കാന്‍ മൃഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഫെറോമോണ്‍ എന്ന ഹോര്‍മോണ്‍ ആണ് ഇതിന് പിന്നിലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കൂടാതെ ഇണ പ്രദേശത്ത് തന്നെയുണ്ടെന്ന കണക്കുകൂട്ടല്‍ വീട്ടുകാരില്‍ ഒരേ സമയം ആകാംക്ഷയും ആശങ്കയും ജനിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com