ഷാരൂഖ് ഖാനും അമിതാഭ് ബച്ചനുമടക്കം ബോളിവുഡ് മുഴുവന്‍ രക്ഷക്കെത്തും; ഈ പറയുന്ന സ്ഥലത്ത് കുടുങ്ങിയാല്‍

പാല്‍മിറ പോലെ കലാപം ഏറ്റവും രൂക്ഷമായ സ്ഥലത്ത് നിങ്ങള്‍ ഒറ്റപ്പെട്ട് പോയാല്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ പേര് പറഞ്ഞാല്‍ രക്ഷപ്പെടാം എന്നാണ് കാര്‍ത്തികേയ ശര്‍മ പറയുന്നത്
ഷാരൂഖ് ഖാനും അമിതാഭ് ബച്ചനുമടക്കം ബോളിവുഡ് മുഴുവന്‍ രക്ഷക്കെത്തും; ഈ പറയുന്ന സ്ഥലത്ത് കുടുങ്ങിയാല്‍

ഭ്യന്തര യുദ്ധവും തീവ്രവാദവും അടിമുടി ഉലച്ച രാജ്യമാണ് സിറിയ. സഞ്ചാര പ്രിയരായവര്‍ക്ക് പക്ഷേ സിറിയയിലേക്ക് പോകുക എന്നത് ചിന്തയിലേക്ക് വരാത്ത കാര്യമായിരിക്കും. ഇനി അഥവാ അങ്ങോട്ട് പോകേണ്ട അവസ്ഥ വന്നാല്‍ അതിനെ അതിസാഹസികമായ സിറിയന്‍ യാത്ര എന്ന് പറയാം. അത്തരമൊരു യാത്ര വേണ്ടി വന്നതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കകുകയാണ് മാധ്യമ പ്രവര്‍ത്തകനും സഞ്ചാരിയുമായ കാര്‍ത്തികേയ ശര്‍മ. 

പാല്‍മിറ പോലെ കലാപം ഏറ്റവും രൂക്ഷമായ സ്ഥലത്ത് നിങ്ങള്‍ ഒറ്റപ്പെട്ട് പോയാല്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ പേര് പറഞ്ഞാല്‍ രക്ഷപ്പെടാം എന്നാണ് കാര്‍ത്തികേയ ശര്‍മ പറയുന്നത്. ഷാരൂഖ് ഖാന്‍ മാത്രമല്ല സിറിയിക്കാരുടെ ആരാധനയിലുള്ളത് അമിതാഭ് ബച്ചനും കത്രീന കൈഫുമൊക്കെ അവരുടെ മനസില്‍ ഇടംപിടിച്ചവരാണ്. ഡിഎന്‍എയിലെ ഒരു ലേഖനത്തിലാണ് കാര്‍ത്തികേയ ശര്‍മ സിറിയക്കാരുടെ ബോളിവുഡ് പ്രേമത്തെക്കുറിച്ച് വിവരിക്കുന്നത്. 

സിറിയയിലെ പ്രശ്‌നബാധിത മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ബോളിവുഡ് നിങ്ങളെ രക്ഷിച്ചേക്കാം. പ്രത്യേകിച്ച് ഷാരൂഖ് ഖാന്‍. സിറിയന്‍ സര്‍ക്കാറിന്റെ അനുമതി പത്രമൊന്നും ചിലപ്പോള്‍ ആര്‍മി വിലക്കെടുത്തെന്ന് വരില്ല. ആ സമയത്ത് നിങ്ങളെ രക്ഷിക്കുന്നത് ബോളിവുഡ് ആയിരിക്കും.

താന്‍ സഞ്ചരിച്ച കാറിനെ പല ചെക്ക് പോസ്റ്റുകളിലും പിടിച്ചിട്ടു. ആരാണെന്നും ഉദ്ദേശം എന്താണെന്നും ഓരോ ചെക്ക് പോസ്റ്റിലും ആര്‍മിയെ ബോധിപ്പിച്ചു കൊണ്ടേയിരുന്നു. ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോള്‍ പട്ടാളക്കാരുടെ മറുപടി എന്നെ അതിശയിപ്പിച്ചു. തങ്ങള്‍ക്ക് ഷാരൂഖ് ഖാനെ ഇഷ്ടമാണ് അദ്ദേഹത്തോട് അന്വേഷണം പറയണം. സംഭാഷണങ്ങളില്‍ കത്രീന െൈകഫും കരീഷ്മ കപൂറും അമിതാഭ് ബച്ചനും വിഷയമായി. ചിലര്‍ക്ക് അമിതാഭിന്റെ മകന്‍ ആരാണെന്ന് അറിയണം. മറ്റു പലര്‍ക്കും അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള സമവാക്യം ഇപ്പോള്‍ എങ്ങിനെയാണെന്നറിയണം. ഈ ചോദ്യങ്ങളെല്ലാം നേരിട്ടതുകൊണ്ട് പറയുകയാണ്, ബോളിവുഡിനോട് താന്‍ ശരിക്കും കടപ്പെട്ടിരിക്കുന്നുവെന്നും കാര്‍ത്തികേയ ശര്‍മ ലേഖനത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com