ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ തിരക്കേറിയ റോഡിലൂടെ മിടിക്കുന്ന ഹൃദയവുമായി അവര്‍ താണ്ടിയത് 14കിലോമീറ്റര്‍. എയര്‍പ്പോര്‍ട്ടില്‍ നിന്ന് എയിംസ് ആശുപത്രിയിലേക്കുള്ള ഈ ദൂരം വെറും 12മിനിറ്റില്‍ താണ്ടി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ട്രാഫിക് പൊലീസ് കമ്മീഷ്ണര്‍ ഉള്‍പ്പെട്ട സംഘത്തിനായി.
എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 32കാരനായ ഉത്തര്‍പ്രദേശ് സ്വദേശിക്കായാണ് ഹൃദയം എയര്‍പ്പോര്‍ട്ടില്‍ നിന്ന് റോഡുമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സിന് സഞ്ചരിക്കാനായി ക്രമീകരിച്ചിട്ടുള്ള ഗ്രീന്‍ കൊറിഡോര്‍ പാത പ്രയോജനപ്പെടുത്തിയാണ് ദ്യത്യം പൂര്‍ത്തീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ