റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ല: വീഡിയോ കണ്ട് നോക്കൂ

ചിലര്‍ താമസിക്കുന്ന വീടും പരിസരവും സ്വന്തം കാറുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ പരിസരം മൊത്തം വൃത്തികേടാക്കും.
റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ല: വീഡിയോ കണ്ട് നോക്കൂ

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ നിര്‍മ്മാര്‍ജനം. ലോകത്ത് അടിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ എല്ലാം എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഇതുവരെ ഒരുത്തരം കണ്ടുപിടിക്കാനായിട്ടില്ല. പക്ഷേ നമ്മള്‍ താമസിക്കുന്ന നാടും നഗരവും വൃത്തിയാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കാണിക്കാമല്ലോ. അല്ലെങ്കില്‍ വൃത്തികേടാക്കാതെയിരിക്കുക എങ്കിലും ചെയ്യാം.

പക്ഷേ ചിലര്‍ താമസിക്കുന്ന വീടും പരിസരവും സ്വന്തം കാറുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ പരിസരം മൊത്തം വൃത്തികേടാക്കും. നിരത്തിലേക്കിറങ്ങിയാല്‍ ഒട്ടും ശുചിത്വബോധമില്ലാതെയാണ് ആളുകള്‍ പെരുമാറുക. ആഹാര അവശിഷ്ടങ്ങളും യൂസ്ഡ് വാട്ടര്‍ ബോട്ടിലുകളുമെല്ലാം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ നിരത്തിലേക്ക് വലിച്ചെറിയും.

കാണുന്നിടത്തെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മൂലം മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മളാരും ചിന്തിക്കാറില്ലെന്നതാണ് സത്യം. ഇത്തരത്തില്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ സ്ത്രീയോട് ബൈക്ക് യാത്രികന്‍ പ്രതികാരം ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വാഹനത്തില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുന്നതും പുറകിലെ വാഹനത്തിലുണ്ടായിരുന്നവര്‍ ഇതേപ്പറ്റി സംസാരിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തില്‍. തൊട്ടുപിന്നാലെ ഒരു ബൈക്കുകാരന്‍ സംഭവസ്ഥലത്തേക്ക് എത്തുകയും മാലിന്യങ്ങള്‍ പെറുക്കിയെടുത്ത് കാറിനുള്ളിലേക്ക് തന്നെ തിരിച്ച് എറിയുകയുമായിരുന്നു.

കാറിലുള്ളവരുടെ പ്രതികരണത്തിന് കാത്തുനില്‍ക്കാതെ തന്നെ ബൈക്കുകാരന്‍ തന്റെ യാത്ര തുടര്‍ന്നു. തുടര്‍ന്ന് കാറിനുള്ളില്‍ നിന്നും ഒരുസ്ത്രീ ഇറങ്ങി ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്നൊന്നും വ്യക്തമല്ല. പക്ഷേ ആളുകള്‍ ബൈക്ക് യാത്രികന്റെ പ്രവൃത്തിയോട് യോജിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com