നാലാം വയസിന്റെ 'നട്ടപ്രാന്തന്‍' സെല്‍ഫിയുമായി ചൊവ്വയില്‍ നിന്നും മേവന്‍; ഉജ്ജ്വല വിജയമെന്ന് നാസ

21 വ്യത്യസ്ത ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് മേവന്റെ ഈ പിറന്നാള്‍ സെല്‍ഫി. ഇമേജിംങ് അള്‍ട്രാവയലറ്റ് സ്‌പെക്ട്രോഗ്രാഫ്  ഉപയോഗിച്ചാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്
നാലാം വയസിന്റെ 'നട്ടപ്രാന്തന്‍' സെല്‍ഫിയുമായി ചൊവ്വയില്‍ നിന്നും മേവന്‍; ഉജ്ജ്വല വിജയമെന്ന് നാസ

ചൊവ്വയിലെത്തി നാലാം പിറന്നാളിന് സെല്‍ഫിയെടുത്ത് ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ് നാസയുടെ 'മേവന്‍'.  ചുവപ്പന്‍ ഗ്രഹത്തിന്റെ  ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിനായാണ് മേവനെ നാസ ചൊവ്വയിലേക്ക് അയച്ചത്. പേടകത്തിന്റെ ഭാഗങ്ങളില്‍ പ്രകാശം ചിതറിയിരിക്കുന്ന ചിത്രമാണ് മേവന്‍ അയച്ചത്.

21 വ്യത്യസ്ത ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് മേവന്റെ ഈ പിറന്നാള്‍ സെല്‍ഫി. ഇമേജിംങ് അള്‍ട്രാവയലറ്റ് സ്‌പെക്ട്രോഗ്രാഫ്  ഉപയോഗിച്ചാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്. പേടകത്തിന് പുറത്ത് ഉറപ്പിച്ചിരിക്കുന്ന 'സെല്‍ഫി സ്റ്റിക്ക്' കറങ്ങുന്നതിനുള്ള ബുദ്ധിമുട്ട് കൊണ്ട് ചിലഭാഗങ്ങളുടെ ദൃശ്യം വ്യക്തമല്ല. ചൊവ്വയുടെ ഉപരിതലത്തിലുള്ള അള്‍ട്രാവയലറ്റ് വികരണങ്ങളെ സ്ഥിരമായി പകര്‍ത്തലാണ് റിമോട്ട് സെന്‍സിങ് വഴി പ്രവര്‍ത്തിക്കുന്ന സ്‌പെട്രോഗ്രാഫിന്റെ  ജോലി.

സെല്‍ഫി അയച്ച് കിട്ടിയതോടെ മേവനൊരു ഗംഭീര വിജയമായിരുന്നുവെന്നാണ് മേവനെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിന് മേല്‍നോട്ടം വഹിച്ച ബ്രൂസ് ജാകോസ്‌കി പറയുന്നത്. എന്ത് ഉദ്ദേശത്തിനായാണോ അയച്ചത് അത് അക്ഷരം പ്രതി മേവന്‍ നിറവേറ്റി. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനും ഇത് കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങളെ നിരീക്ഷിക്കാനും മേവന്റെ സേവനം ഇനിയും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
  
2013 നവംബര്‍ 18 നാണ് മേവനെ ചൊവ്വയിലേക്ക് അയച്ചത്. 2014 സെപ്തംബര്‍ 21 ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുകയും ചെയ്തു.നിലവില്‍ ആഴ്ചയില്‍ ഒന്ന് വീതമാണ്  മേവന്‍ ചിത്രമയയ്ക്കുന്നത്. നവംബറില്‍ ഇന്‍സൈറ്റ് മിഷന്‍ ചൊവ്വയിലെത്തുന്നതോടെ ഇത് വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com