ആറുവയസുകാരന്റെ അമ്മയായ അമിത വണ്ണക്കാരിയല്ല; ഇന്ന് റൂബി ബ്യൂട്ടി ബോഡി ബില്‍ഡിങ് ചാംപ്യന്‍; ഇതല്ലേ തഗ് ലൈഫ്! 

അസമില്‍ നടന്ന നാഷണല്‍ ബോഡി ബില്‍ഡിങ് മത്സരത്തില്‍ വിജയിയായി, മിസ് ചെന്നൈ പട്ടം സ്വന്തമാക്കി, ഇനിയും റൂബിയ്ക്ക് ലക്ഷ്യങ്ങള്‍ ഒരുപാടുണ്ട്
ആറുവയസുകാരന്റെ അമ്മയായ അമിത വണ്ണക്കാരിയല്ല; ഇന്ന് റൂബി ബ്യൂട്ടി ബോഡി ബില്‍ഡിങ് ചാംപ്യന്‍; ഇതല്ലേ തഗ് ലൈഫ്! 

റുവയസ്സുകാരന്റെ അമ്മയാണ് തമിഴ്‌നാട് സ്വദേശിയായ റൂബി ബ്യൂട്ടി, ഒരുക്കല്‍ ഭര്‍ത്താവുപോലും അവളോട് പറഞ്ഞു അമിതഭാരം അയാള്‍ക്ക് അവളിലുള്ള താത്പര്യം ഇല്ലാതാക്കുന്നുവെന്ന്. ഒരു സ്ത്രീയെ ഏറ്റവുമധികം തളര്‍ത്താവുന്ന വാക്കുകളാണത്. എന്നാല്‍ റൂബി തളര്‍ന്നില്ല. മറിച്ച് റൂബി ഫിറ്റ്‌നസിലേയ്ക്ക് തിരിഞ്ഞു. ഇന്ന് ദേശീയതലത്തില്‍പോലും മെഡലുകള്‍ വാരിക്കൂട്ടുകയാണ് റൂബി. 

അസമില്‍ നടന്ന നാഷണല്‍ ബോഡി ബില്‍ഡിങ് മത്സരത്തില്‍ വിജയിയായി, മിസ് ചെന്നൈ പട്ടം സ്വന്തമാക്കി, ഇനിയും റൂബിയ്ക്ക് ലക്ഷ്യങ്ങള്‍ ഒരുപാടുണ്ട്. റൂബി ബോഡിബില്‍ഡങ്ങില്‍ മിസ് ഇന്ത്യ പട്ടം എളുപ്പം നേടിയെടുക്കുമെന്നാണ് ട്രെയിനറുടെ വാക്കുകള്‍. 

അമിതവണ്ണമെന്നുപറഞ്ഞ് ഭര്‍ത്താവുപോലും കളിയാക്കിയപ്പോഴാണ് ഫിറ്റ്‌നെസ്സിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന വാശിയുണ്ടായതെന്ന് റൂബി പറയുന്നു. ആദ്യ പടിയായി എന്നും നടക്കാന്‍ തുടങ്ങി. ഇതോടെ ശരീരഭാരം കുറഞ്ഞുതുടങ്ങി. പിന്നീട് മകന്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ ഇതെല്ലാം കൂടുതല്‍ ദുഷ്‌കരമായി തോന്നി. പക്ഷെ ഒരിക്കല്‍ തീരുമാനിച്ചതുകൊണ്ട് പിന്തിരിയാന്‍ മനസ്സുവന്നില്ല, റൂബി പറയുന്നു

ഫിറ്റ്‌നസ്സിനാവശ്യമായ സപ്ലിമെന്റുസും മറ്റും വാങ്ങുന്നതിന് സാമ്പത്തികം പിന്തുണച്ചില്ല. അതുകൊണ്ടുംതന്നെ സുംബാ പരിശീലനംകൊണ്ട് കുറച്ചൊക്കെ കൈകാര്യം ചെയ്തു. ഇപ്പോള്‍ ഞാന്‍ എന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. 

ഇതിനോടകം നൂറിലധികം സ്ത്രീകള്‍ക്ക് ഫിറ്റ്‌നെസ്സ് പരിശീലനം നല്‍കിയ റൂബിയുടെ ട്രെയ്‌നര്‍ കാര്‍ത്തിക്കിന് താന്‍ ഇതുവരെ പരിശീലനം നല്‍കിയവരില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തയാണ് റൂബി എന്നാണ് അഭിപ്രായം. സാധാരണഗതിയില്‍ സ്ത്രീകള്‍ ഇത്തരം രംഗത്തേക്ക് താത്പര്യം പ്രകടിപ്പിച്ച് വരുമെങ്കിലും ഏറിയാല്‍ ആറുമാസം അതിനപ്പുറം ആരും തുടങ്ങിയ ആവേശത്തില്‍ മുന്നോട്ടുപോകാറില്ല. ഈ കാര്യത്തിലാണ് റൂബി വ്യത്യസ്തയാണെന്ന് കാര്‍ത്തിക് പറയുന്നത്. 

റൂബിയുടെ അസാമാന്യ ഇച്ഛാശക്തിയെക്കുറിച്ചാണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. താന്‍ ഒരു വര്‍ഷം കാലാവധികുറിച്ച ലക്ഷ്യങ്ങള്‍ റൂബി നേടിയെടുത്തത് ആറ് മാസത്തെ പരിശീലനം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. അതുതന്നെയാണ് ബോഡിബില്‍ഡിങ്ങിലെ മിസ് ഇന്ത്യ പട്ടം റൂബിക്ക് അകലെയല്ലെന്ന് ഉറപ്പിച്ചുപറയാനുള്ള കാരണവും. 

പരിശീലനാവശ്യങ്ങള്‍ക്ക് സാമ്പത്തികപരമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നതുകൊണ്ടുതന്നെ സംസ്ഥാനസര്‍ക്കാരിന്റെ സഹായം ഇക്കാര്യത്തില്‍ റൂബി ആഗ്രഹിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ഈ രംഗത്ത് സജീവമായുള്ള മറ്റാരും നിലവിലില്ലെന്നും റൂബി ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com