കണ്ടു പഠിക്കണം ! ; ഓഫീസും റോഡും സ്വയം വൃത്തിയാക്കും, കാറില്‍ എപ്പോഴും ചൂല്‍ ; വൃത്തിയുളള നഗരം സ്വപ്‌നം കാണുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം 

ആഗ്രയെ ക്ലീന്‍ സിറ്റിയാക്കുക എന്നത്  വ്രതമാക്കിയെടുത്തിരിക്കുകയാണ് ഇദ്ദേഹം
കണ്ടു പഠിക്കണം ! ; ഓഫീസും റോഡും സ്വയം വൃത്തിയാക്കും, കാറില്‍ എപ്പോഴും ചൂല്‍ ; വൃത്തിയുളള നഗരം സ്വപ്‌നം കാണുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം 

സര്‍ക്കാര്‍ ജീവനക്കാര്‍ ജനസേവകരായിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും മറുത്ത് പറയാന്‍ ഉണ്ടാകില്ല. എന്നാല്‍ ഈ വാചകത്തെ അന്വര്‍ത്ഥമാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ചുരുക്കംപ്പേര്‍ മാത്രമാണ് എന്നതാണ് ആക്ഷേപം. ഇത്തരം വിമര്‍ശനങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ജോലി ജനസേവനത്തിനുളള ഉത്തമ മാര്‍ഗമാണ് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് സജീന്ദ്രപ്രതാപ് സിങ്. 

ഓഫീസിലെ ശീതീകരിച്ച മുറിക്കുള്ളിലോ ഫയല്‍ക്കൂമ്പാരങ്ങള്‍ക്ക് മുന്നിലോ മാത്രമല്ല നിങ്ങള്‍ക്കിദ്ദേഹത്തെ കാണാനാകുക. ചിലപ്പോള്‍ കയ്യിലൊരു ചൂലും പിടിച്ച് നടുറോഡില്‍ കാണാം, റോഡ് വൃത്തിയാക്കിക്കൊണ്ട്. ഓഫീസില്‍ ചെന്നാലും വൃത്തിയാക്കല്‍ പ്രവൃത്തിയില്‍ മുഴുകിയിരിക്കുകയായിരിക്കും കക്ഷി. ചിലപ്പോള്‍ സഹപ്രവര്‍ത്തകരെയും ഒപ്പം കൂട്ടും.

ആഗ്രയിലെ റീജിയണല്‍ സര്‍വീസ് (റോഡ്‌വേയ്‌സ്) മാനേജറാണ് സജീന്ദ്രപ്രതാപ് സിങ്ങ്. ഇവിടെ നിയമിക്കപ്പെട്ടതു മുതല്‍ ആഗ്രയെ ക്ലീന്‍ സിറ്റിയാക്കുക എന്നത്  വ്രതമാക്കിയെടുത്തിരിക്കുകയാണ് ഇദ്ദേഹം. 

ഓഫീസ് വൃത്തിയാക്കാന്‍ പ്രത്യേകം ജീവനക്കാരില്ല. ആദ്യമൊക്കെ സഹപ്രവര്‍ത്തകര്‍ കളിയാക്കിയിരുന്നെങ്കിലും പിന്നീട് അവരും ഒപ്പം കൂടി. 
എപ്പോഴും സജീന്ദ്രപ്രതാപിന്റെ കാറില്‍ ഒരു ചൂലുണ്ടാകും. എവിടെയെങ്കിലും വൃത്തിരഹിതമായ ഒരു സ്ഥലം കണ്ടാല്‍ അപ്പോള്‍ ഇറങ്ങും. ചൂലുകള്‍ നല്‍കിയും പണം നല്‍കിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ സജീന്ദ്രപ്രതാപിനെയും സംഘത്തെയും സഹായിക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com